വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



ഗർഡർ

 

ഗർഡർ എന്നാൽ എന്താണ്?

ദീർഘദൂരത്തിൽ വലിയ ഭാരം താങ്ങാൻ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന, വലിയ, തിരശ്ചീനമായ ഒരു സപ്പോർട്ട് ഘടനയാണ് ഗിർഡർ. പാലങ്ങൾ, കെട്ടിടങ്ങൾ, വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിവയിലെ പ്രധാന സപ്പോർട്ട് ബീമുകളായ ഗർഡറുകൾ സാധാരണയായി സ്റ്റീൽ കൊണ്ടോ അല്ലെങ്കിൽ റീഇൻഫോഴ്‌സ്ഡ് കോൺക്രീറ്റ് കൊണ്ടോ ആണ് നിർമ്മിക്കുന്നത്. ചെറിയ നീളത്തിൽ ഭാരം കുറഞ്ഞ വസ്തുക്കൾ താങ്ങാൻ വേണ്ടി രൂപകൽപ്പന ചെയ്ത ചെറിയ ബീമുകളിൽ നിന്ന് വ്യത്യസ്തമായി, ഗർഡറിന് ഗണ്യമായ ഭാരം താങ്ങാൻ കഴിയും, ഇത് വലിയ തോതിലുള്ള നിർമ്മാണ പദ്ധതികളിൽ അതിനെ ഒഴിച്ചുകൂടാനാവാത്ത ഘടകമാക്കി മാറ്റുന്നു.

 

ഗിർഡർ എന്താണെന്ന് അറിയുമ്പോൾ, തൂണുകളോ ഭിത്തികളോ പോലുള്ള ലംബമായ താങ്ങുകളിലേക്ക് ഭാരം കൈമാറിക്കൊണ്ട്, കനത്ത ഭാരം താങ്ങാൻ ഉപയോഗിക്കുന്ന ഒരു പ്രധാന ഘടനാ ഭാഗമാണിതെന്ന് നമുക്ക് മനസ്സിലാകും. ഈ ഭാരങ്ങൾ പലയിടത്തായി വിതരണം ചെയ്യുന്നതിലൂടെ, ഒരു ഘടനയുടെ സ്ഥിരതയ്ക്കും ഈടുനിൽപ്പിനും ഗർഡറുകൾ കാര്യമായ സംഭാവന നൽകുന്നു.

What is Girder in Construction | UltraTech Cement

ബീമും ഗർഡറും തമ്മിലുള്ള വ്യത്യാസം എന്താണ്?

ഗർഡറുകളും ബീമുകളും ഘടനാപരമായ സപ്പോർട്ട് നൽകുന്നുണ്ടെങ്കിലും, അവ തമ്മിലുള്ള വ്യത്യാസം വലുപ്പം, ഉപയോഗം, ഭാരം വഹിക്കാനുള്ള ശേഷി തുടങ്ങിയവയെ ആശ്രയിച്ചിരിക്കുന്നു. ബീമുകളും ഗർഡറുകളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ചുവടെ വ്യക്തമായി വിശദീകരിക്കുന്നു:

 

  • വലുപ്പവും ഘടനയും:

    • ബീം: ചെറുത്, കുറഞ്ഞ ഭാരം താങ്ങാൻ രൂപകൽപ്പന ചെയ്തത്.

    • ഗർഡർ: വലുത്, കൂടുതൽ ഭാരവും മറ്റ് ബീമുകളും താങ്ങാൻ വേണ്ടി നിർമ്മിച്ചത്.

       

  • ഉദ്ദേശ്യവും ഉപയോഗങ്ങളും:

    • ബീം: പ്രധാനമായും പാർപ്പിട കെട്ടിടങ്ങളിലും ചെറിയ കെട്ടിടങ്ങളിലും ഉപയോഗിക്കപ്പെടുന്നു.

    • ഗർഡർ: പാലങ്ങൾ, ബഹുനില കെട്ടിടങ്ങൾ തുടങ്ങിയവയിൽ ഉയർന്ന സമ്മർദ്ദം താങ്ങാൻ അത്യന്താപേക്ഷിതം.

       

  • ഭാരം താങ്ങാനുള്ള ശേഷി:

    • ബീം: ഹ്രസ്വദൂരത്തിൽ ലഘുവായ ഭാരങ്ങൾ താങ്ങുന്നു.

    • ഗർഡർ: ദീർഘമായ ദൂരങ്ങളിൽ കനത്ത ഭാരം താങ്ങുകയും, മറ്റ് ഘടകങ്ങളിലേക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു.

       

  • വഴക്കവും ദൃഢതയും:

    • ബീം: കൂടുതൽ വഴക്കമുള്ളത്, ചെറിയ വളവുകൾ അനുവദിക്കുന്നു.

    • ഗർഡർ: ദൃഢമായി നിലനിൽക്കാൻ വേണ്ടി രൂപകൽപ്പന ചെയ്തത്, പ്രത്യേകിച്ചും അധിക ബീമുകളെ താങ്ങുമ്പോൾ ഇത് നിർണ്ണായകമാണ്.

 

To learn more about beams, click on this article.

 

 

ഗൃഹ നിർമ്മാണത്തിൽ എന്തിനാണ് ഗർഡറുകൾ ഉപയോഗിക്കുന്നത്?

സ്വന്തമായി വീട് നിർമ്മിക്കുന്ന വ്യക്തികൾക്ക്, നിർമ്മാണത്തിൽ ഒരു ഗിർഡർ ഉപയോഗിക്കുന്നത് നിരവധി പ്രയോജനങ്ങൾ നൽകിയേക്കാം:

 

1. വർദ്ധിച്ച സ്ഥിരത: ഗർഡറുകൾ കനത്ത ഭാരം താങ്ങാൻ തക്ക അധിക കരുത്ത് നൽകുന്നു, ഇത് കെട്ടിടത്തിന് കൂടുതൽ സ്ഥിരത നൽകുന്നു.

 

2. വലിയ മുറികൾക്ക് സപ്പോർട്ട്: അകത്ത് തൂണുകളില്ലാതെ വലിയ മുറികൾ നിർമ്മിക്കുമ്പോൾ, ബലത്തിൽ വിട്ടുവീഴ്ച ചെയ്യാതെ വിശാലമായ ഇടങ്ങൾ നിലനിർത്താൻ ഗർഡറുകൾ സഹായിക്കുന്നു.

 

3. ദീർഘകാലാടിസ്ഥാനത്തിൽ ലാഭകരം: ഒരു ഗിർഡർ മൂലം പ്രാരംഭ ചെലവ് കൂടിയേക്കാമെങ്കിലും, അതിന്റെ ഈടുനിൽപ്പ് കലാകാലമുള്ള അറ്റകുറ്റപ്പണിയുടെ ചെലവുകൾ കുറയ്ക്കുന്നു.

 

ഗർഡറിന്റെ പ്രാധാന്യവും അതിന്റെ ഉപയോഗവും മനസ്സിലാക്കുന്നത്, കെട്ടിടത്തിന്റെ ഭദ്രതയും ദീർഘകാല നിലനിൽപ്പും ഉറപ്പാക്കുന്നതിനായി, അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കാൻ ഭവന നിർമ്മാതാക്കളെ സഹായിക്കും.


വീട് നിർമ്മിക്കുന്നവർ അറിയേണ്ടത് എന്ത്

people with home

വീട് നിർമാണത്തെ കുറിച്ച് കൂടുതൽ വായിക്കുക



വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....