അൾട്രാടെക്ക് സിമെന്റ്റ് ആത്യന്തികമായുള്ള 360° ബിൽഡിംഗ് സാമഗ്രികളുടെ ലക്ഷ്യസ്ഥാനമാണ്. ഇതിൽ ഗ്രേ സിമെന്റ്റ് മുതൽ വൈറ്റ് സിമെന്റ്റ് വരെയുള്ള ധാരാളം ഉത്പന്നങ്ങളും, ബിൽഡിങ് ഉത്പന്നങ്ങൾ മുതൽ ബിൽഡിങ് സൊല്യൂഷനുകൾ വരെയുള്ള സേവനങ്ങളും കൂടാതെ വിവിധ ആവശ്യങ്ങളും പ്രയോഗങ്ങളും അടിസ്ഥാനപ്പെടുത്തിയുള്ള റെഡി മിക്സ് കോൺക്രീറ്റും ഉൾപ്പെടുന്നു.
ഇന്ത്യയിലെ ഗ്രേ സിമെന്റ്റ്, റെഡി മിക്സ് കോൺക്രീറ്റ് (RMC) , വൈറ്റ് സിമെന്റ്റ് എന്നിവയുടെ ഏറ്റവും വലിയ ഉത്പാദകരാണ് അൾട്രാടെക്ക് സിമെന്റ്റ് ലിമിറ്റഡ്. ഇത് ലോകത്തിലെ തന്നെ മുൻനിര സിമെന്റ്റ് ഉത്പാദകരിൽ ഒന്നും ,ആഗോളതലത്തിൽ (ചൈനയൊഴിച്ചുള്ള രാജ്യങ്ങളിൽ ) ഒരു രാജ്യത്ത് മാത്രമായി 100 മില്യൺ ടണ്ണുകൾ ശേഷിയുള്ള സിമെന്റ്റ് ഉല്പാദകരുമാണ്.
അൾട്രാ ടെക്കിന്റെ ഉത്പന്നങ്ങളിൽ സാധാരണ പോർട്ട്ലാൻഡ് സിമെന്റ്റ്, പോർട്ലാൻഡ് പൊളാൻസാ സിമെന്റ്റ് കൂടാതെ പോർട്ട്ലാൻഡ് ബ്ലാസ്റ്റ് ഫർനസ് സ്ലാഗ് സിമെന്റ്റ് എന്നിവ ഉൾപ്പെടുന്നു.
സാധാരണ പോർട്ട്ലാൻഡ് സിമെന്റ്റ് ധാരാളം ആവശ്യങ്ങൾക്കായി സാധാരണ രീതിയിൽ ഉപയോഗിക്കപ്പെടുന്നു. ഇതിന്റെ ഉപയോഗങ്ങളിൽ സാധാരണമായതും നിലവാരമുള്ളതും ഉയർന്ന നിലവാരമുള്ളതുമായ കോൺക്രീറ്റുകൾ,വാർപ്പ്, പ്ലാസ്റ്ററിങ് ജോലികൾ, ബ്ലോക്കുകൾ,പൈപ്പുകൾ പോലുള്ള മുൻകൂർ തയ്യാറാക്കാവുന്ന കോൺക്രീറ്റ് ഉത്പന്നങ്ങൾ കൂടാതെ മുൻകൂർ തയാറാക്കാവുന്നതും പ്രീസ്ട്രെസ്സ് ചെയ്തതുമായ കോൺക്രീറ്റ്എന്നിവ ഉൾപ്പെടുന്നു.
പോർട്ട്ലാൻഡ് പൊസോളാണ സിമെന്റ്റ് എന്നത് ഫ്‌ളൈ ആഷ്, കാൽഷ്യം അടങ്ങിയ കളിമണ്ണ്, റൈസ് ഹസ്‌ക് ആഷ് എന്നിങ്ങനെയുള്ള പൊളാൻസിക് ആയ വസ്തുക്കളെ മികച്ചരീതിയിൽ കൂട്ടികലർത്തിയതോ ഒരുമിച്ച് ചേർത്ത് പൊടിച്ചതോ ആയ സാധാരണ പോർട്ട്ലാൻഡ് സിമന്റാണ്.
പോർട്ട്ലാൻഡ് സിമെന്റ്റ് ക്ലിങ്കർ എന്നത് പോർട്ട്ലാൻഡ് പൊസോളാണ സിമെന്റ്റ് തയ്യാറാക്കുന്നതിനായി ജിപ്സം, മറ്റു പൊസോളനിക് വസ്തുക്കൾ എന്നിവയുടെ പ്രത്യേകമായ അളവുകൾ കൂട്ടി കലർത്തിയതോ ചേർത്തു പൊടിച്ചതോ ആണ്. പൊസോളാണ വസ്തുക്കൾക്ക് മാത്രമായി സിമന്റിന്റെ സവിശേഷതകൾ ഒന്നും തന്നെയില്ല എന്നാല്‍ അവ സാധരണ താപനിലയിൽ ഈർപ്പവുമായി കൂടിച്ചേർന്നു കാൽസ്യം ഹൈഡ്രോക്‌സൈഡുമായി പ്രതിപ്രവർത്തനം നടത്തുമ്പോൾ സിമെന്റ്റ് സവിശേഷതകൾ ഉള്ള സംയുക്തങ്ങൾ രൂപപ്പെടുന്നു.പോർട്ടലാൻഡ് പോസോളാണ സിമെന്റ്റ് ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്ന കോൺക്രീറ്റ് ഉയർന്ന ഉറപ്പും കൂടുതൽ ഈടും, ഈർപ്പം മൂലവും ചൂട് മൂലവുമുള്ള വിള്ളലുകളെ ചെറുക്കുന്നതും ഉയർന്ന രീതിയിൽ ഒട്ടിപിടിക്കുന്നതും കോൺക്രീറ്റ് മോർട്ടാർ എന്നിങ്ങനെയുള്ള രണ്ടു പ്രതലങ്ങളിലും പ്രവർത്തിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ സ്വപ്‍ന ഭവനം പണിയുന്നതിന് മുൻപ്, അൾട്രാടെക്ക്, വീട് പണിയുന്ന ഓരോരുത്തരുടെയും വൈദഗ്ധ്യം പൂർണത എന്നിവയെക്കുറിച്ചുള്ള അവബോധത്തോടെ പ്രവർത്തിക്കുന്നു. അൾട്രാടെക്കിൽ നിന്നുള്ള ഏറ്റവും അവസാനത്തെ വിപ്ലവാത്മാകമായ ഉല്പന്നമാണ് അൾട്രാടെക്ക് പ്രീമിയം. ഉയർന്ന പ്രതിപ്രവർത്തനം നൽകുന്ന സിലിക്ക സ്ളാഗ് എന്നിവയുടെ മിശ്രിതമുള്ള ഇത്,നിങ്ങളുടെ വീടിനു ഈടും, ഉറപ്പും, സംരക്ഷണവും നൽകുന്നു. ഏറ്റവും മോശമായ കാലാവസ്ഥകളിൽ നിന്നും, തേയ്മാനത്തിൽ നിന്നും ചുരുങ്ങുന്നതു മൂലംഉണ്ടാകുന്ന വിള്ളലുകളിൽ നിന്നും നിങ്ങളുടെ വീടിനെ അൾട്രാ ടെക്ക് പ്രീമിയം സംരക്ഷിക്കുന്നു.ഉയർന്ന എഞ്ചിനീയറിങ് ചെയ്ത കണികകൾ കോൺക്രീറ്റിനു മികച്ച മൂല്യം നൽകുകയും അതിന്റെ കൂടുതൽ സാന്ദ്രതയുള്ളതും ഭേദിക്കാൻ വിഷമകരമായതുമാക്കി മാറ്റുന്നു.
അൾട്രാ ടെക്കിന്റെ ബൾക്ക് സിമെന്റ്റ് ടെർമിനൽ ശ്രീലങ്കയിലെ കൊളോമ്പോയിലാണ് ഉള്ളത്. സിമെന്റ്റ് സ്വീകരിക്കുന്നത് പ്രത്യേകമായി എഞ്ചിനിയറിങ് ചെയ്ത, സ്വയം ഡിസ്ചാർജ് ചെയ്യുന്ന ബൾക്ക് സിമെന്റ്റ് കരിയറുകൾ മൂലമാണ്. അതിനു ശേഷം ഇത് പോർട്ടിനൽ നിന്നും റോഡ് ബ്രൗസറുകളിലേക്ക് മാറ്റുന്നു ,ഇവ സിമന്റിനെ പോർട്ടിൽ നിന്നും 10 കിലോമീറ്റർ അകലെയുള്ള ടെര്മിനലിലേക്ക് എത്തിക്കുന്നു. സിമെന്റ്റ് 4 x 7500 T സിമെന്റ്റ് കോൺക്രീറ്റ് സിലോസിൽ സംഭരിക്കപ്പെടുന്നു. ഒരു ഉചിതമായ (എല്ലാ കാലാവസ്ഥകൾക്കും അനുയോജ്യമായ) ബൾക്ക് സിമന്റ്റ് ടെർമിനലിൽ നിന്നും ആർ എം സി , ആസ്ബറ്റോസ് പ്ലാന്റുകളിലേക്ക് സിമെന്റ്റ് വൻതോതിൽ എത്തിക്കുന്നു. ടെർമിനലിൽ ആധുനികമായ ഇറ്റാലിയൻ രീതിയിൽ നിർമിച്ചിട്ടുള്ള വെന്റോമാറ്റിക് പാക്കർ ഉണ്ട്, ഇതിലൂടെ 50 കിലോകൾ വീതം ഉള്ള പേപ്പർ ബാഗുകളിൽ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി പാക്ക് ചെയ്യുന്നു.
സിമന്റ്റിനു നൽകുന്ന മികച്ച ശ്രദ്ധയിൽ, ആദിത്യ ബിർള ഗ്രുപ്പ് പ്രാദേശിക സഹകരണത്തിനായി വിവിധ രാജ്യങ്ങളിലെ വിവിധ ഭാഗങ്ങളിൽ ഉള്ള ക്രമീകരണത്തിൽ വിശ്വസിക്കുന്നു കൂടാതെ സിമന്റിന്റെ പ്രാദേശിക ഉല്പാദകരാകുന്നതിനു സൗകര്യങ്ങൾ നിർമിക്കുന്നതിന് അടുത്ത രാജ്യങ്ങളിൽ ഗ്രുപ്പിന്റെ സാനിധ്യവും ആവശ്യമാണ്. ഇന്ത്യയുടെ അയല്രാജ്യങ്ങളിൽ രണ്ടിടത്ത് സിമന്റിന്റെ അടിസ്ഥാന ഘടകമായ ലൈംസ്റ്റോൺ പരിമിതമായ നിക്ഷേപമാണുള്ളത്.ഇങ്ങനെയുള്ള അവസ്ഥ ആഭ്യന്തരമായ നിർമ്മാണ പ്രവർത്തനങ്ങൾക്ക് vendi ഇറക്കുമെത്തി ചെയ്യുന്നതിന് അവരെ നിർബന്ധിതരാക്കുന്നു. അങ്ങനെയാണ് സംയുക്ത സംരംഭമായി ശ്രീലങ്കയിലെ കൊളോമ്പോയിൽ ബൾക്ക് ടെർമിനൽ തുടങ്ങിയത്.
ഗുജറാത്ത് സിമെന്റ്റ് വർക്ക്സിൽ (GCW) കയറ്റു മതി ചെയ്യുന്നതിനായി എഞ്ചിനിയറിങ് ചെയ്ത കാപറ്റീവ് ജെട്ടി ഉണ്ട്. ഇതനുസരിച്ച് കഴിഞ്ഞ അഞ്ചു വര്ഷങ്ങളായി GCW വില നിന്നും അൾട്രാ ടെക്ക് സിമെന്റ്റ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് സിമെന്റ്റ് ഇറക്കുമതി ചെയ്യുന്നു, ഇത് ശ്രീലങ്കയുമായുള്ള ഗ്രുപ്പിന്റെ സംയുക്ത സംരംഭമാണ് (JV)
ഉയർന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നത് വഴി അൾട്രാ ടെക്ക് സിമെന്റ്റ് ഇന്ത്യയുടെ സിമെന്റ്റ് ആവശ്യകതകളെ നിറവേറ്റുന്നു. സിമന്റ്റ് വിപണനം ചെയ്യുന്നതിന് ഉപഭോക്താക്കൾക്ക് സൈറ്റുകളിൽ ചെന്നുകൊണ്ട് സാങ്കേതിക നിർദേശങ്ങൾ നൽകുന്ന യോഗ്യതയുള്ള എഞ്ചിനീയർമാരുടെ ടെക്ക്നിക്കൽ സെല്ലിന്റെ പിന്തുണയോടു കൂടിയ സേവന നിലവാരം ഗുണമേന്മ എന്നിവയുടെ അടിസ്ഥാനത്തിൽ കമ്പനി ഉപഭോക്ത്താക്കൾക്കിടയിൽ തിരിച്ചറിയപ്പെടുന്നു.
ലോകത്തിൽ ഉത്‌പാദനത്തില്‍ മു ൻനിരയിൽ നിൽക്കുന്ന മറ്റു രണ്ടു കമ്പനികൾ ഉളപ്പടെയുള്ളവരിൽ നിന്നും വിപണിയിൽ ഗണ്യമായ പങ്ക് നേടുന്നതിന് ഈ പ്രശസ്തി സഹായകമായി. ഈ മത്സരാത്മകമായ പരിതസ്ഥിതിയിൽ, കമ്പനിയുടെ ഉപഭോക്താക്കൾ ബ്രാൻഡ് തുല്യത് നൽകുകയും ഇതിനെ പ്രദേശത്തെ പ്രീമിയം സപ്ലയർ ആയി അംഗീകരിക്കുകയും ചെയ്തു.
കൂടുതൽ വായിക്കൂനിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക