ഒരു വീടിന്റെ ശക്തി അതിന്റെ കോൺക്രീറ്റിൽ ആണ്. കോൺക്രീറ്റിന് ആകൃതിയും ശക്തിയും നൽകാൻ ഫോം വർക്ക് സഹായിക്കുന്നു. കോൺക്രീറ്റ് ഉറയ്ക്കുന്നതിനു മുമ്പ് അതിന് പിന്തുണയും സ്ഥിരതയും നൽകുന്ന പ്രക്രിയയാണ് ഷട്ടറിംഗ് അല്ലെങ്കിൽ ഫോം വർക്ക്. മരവും സ്റ്റീലും ഉപയോഗിച്ചാണ് സാധാരണയായി ഷട്ടർ ചെയ്യുന്നത്. ഷട്ടറിംഗ് ചെയ്യുന്നതിനുള്ള ശരിയായ മാർഗ്ഗം ചുവടെ കൊടുക്കുന്നു.
എല്ലായ്‌പ്പോഴും കനം കുറഞ്ഞത് 3 ഇഞ്ച് എങ്കിലും ഉള്ള നല്ല നിലവാരമുള്ള ഷട്ടറിംഗ് മെറ്റീരിയൽ ഉപയോഗിക്കുക.
ഓർക്കുക, നിങ്ങൾ കോൺക്രീറ്റ് ഇടുന്നതിനുമുമ്പ്, ഷട്ടറിംഗിൽ എണ്ണയോ ഗ്രീസോ പുരട്ടുക. ഇതുവഴി കോൺക്രീറ്റ് അതില്‍ ഒട്ടിപ്പിടിക്കാതിരിക്കും ഷട്ടറിങ് എളുപ്പത്തിൽ ഇളക്കി എടുക്കാനും സാധിക്കും.
മിശ്രിതം ചോരാതിരിക്കാൻ ഷട്ടറിംഗിൽ വിടവുകളില്ലെന്ന് എപ്പോഴും ഉറപ്പാക്കുക.
കോൺക്രീറ്റ് പൂർണ്ണമായും ഉറച്ചതിന് ശേഷം മാത്രം ഷട്ടറിംഗ് നീക്കം ചെയ്യുക.
ഷട്ടറിംഗ് കുറഞ്ഞത് 16 മണിക്കൂറെങ്കിലും സൂക്ഷിക്കണം. 24 മണിക്കൂറും സൂക്ഷിക്കുന്നതാണ് നല്ലത്.
ഷട്ടറിംഗ് ശ്രദ്ധാപൂർവ്വം നീക്കം ചെയ്യണം. അല്ലെങ്കിൽ, കോൺക്രീറ്റിനു കേട് സംഭവിക്കാം.
ഗുണനിലവാരമുള്ള നിർമ്മാണ സാമഗ്രികളും വിദഗ്ദ്ധ പരിഹാരങ്ങളും ലഭിക്കുന്നതിന്, നിങ്ങളുടെ അടുത്തുള്ള അൾട്രാടെക് ബിൽഡിംഗ് സൊല്യൂഷൻസ് സ്റ്റോറിൽ ബന്ധപ്പെടുക.
നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക