നിങ്ങളുടെ വീടിന്‍റെ നിർമ്മാണം സംബന്ധിച്ച കാര്യം വരുമ്പോള്‍, ആസൂത്രണം മുതൽ ഫിനിഷിംഗ് വരെ ചിന്തിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. നിങ്ങൾ നിർമ്മാണ പ്രക്രിയയ്‌ക്കൊപ്പം നീങ്ങുമ്പോൾ, നിങ്ങൾക്ക് വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത ഒരു കാര്യമാണ് സുരക്ഷ. അത് ഘടനയുടെ സുരക്ഷയോ, നിർമ്മാണ സംഘമോ, സൂപ്പർവൈസർമാരോ അല്ലെങ്കിൽ സൈറ്റിലുള്ള മറ്റാരെങ്കിലുംമോ ആയിക്കൊള്ളട്ടെ.
തൊഴിലാളികൾക്കും സൂപ്പർവൈസർമാർക്കും നിങ്ങൾക്കും വേണ്ടി ഏത് നിർമ്മാണ സൈറ്റിലെയും ഏറ്റവും പ്രധാനപ്പെട്ട നടപടികളിലൊന്നാണിത്. ജോലിയുടെ തരമനുസരിച്ച്, തൊഴിലാളികൾക്ക് ശരിയായ സുരക്ഷാ ഉപകരണങ്ങൾ ആവശ്യമാണ്, അതായത് സേഫ്റ്റി ഹാര്‍നസ്, സേഫ്റ്റി ഗോഗിളുകൾ, ഹെഡ് പ്രൊട്ടക്ഷൻ ഗിയർ, ഫാൾ പ്രൊട്ടക്ഷൻ സിസ്റ്റം എന്നിവ.
നിർമ്മാണ സൈറ്റുകളിലെ മരണങ്ങൾക്ക് പ്രധാന കാരണം വൈദ്യുത അപകടങ്ങളാണ്. ഹൈ-പവര്‍ ഉപകരണങ്ങൾ, ജനറേറ്ററുകൾ, ട്രാൻസ്ഫോർമറുകൾ, നീണ്ട കേബിളുകൾ എന്നിവയുടെ ഉപയോഗം കാര്യങ്ങള്‍ അപകടകരമാക്കുന്നു, അപകടങ്ങള്‍ ഒഴിവാക്കാൻ അവയെ ശരിയാംവണ്ണം കൈകാര്യം ചെയ്യേണ്ടതുണ്ട്.
ഓവർഹെഡ്, അണ്ടർഗ്രൗണ്ട് ട്രാൻസ്മിഷൻ കേബിളുകൾ, പൈപ്പുകൾ എന്നിവയിൽ നിന്ന് സുരക്ഷിതമായ ദൂരം നിലനിർത്തണം.
എല്ലാ ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങളും കേബിളുകളും ഇൻസുലേറ്റ് ചെയ്യണം. ചുറ്റും തുറന്ന വയറുകളൊന്നും പാടില്ല.
മൂന്ന് പോയിന്‍റ് ഗ്രൗണ്ടിംഗ് പ്ലഗ് ഉപയോഗിച്ച് എല്ലാ ഇലക്ട്രിക്കൽ കണക്ഷനുകളും ഗ്രൗണ്ട് ചെയ്യണം.
ഫ്ലക്ചുവേഷനുകളും ഓവര്‍ലോഡിംഗും ഒഴിവാക്കാൻ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം, പ്രത്യേകിച്ചും ഒന്നിലധികം എക്സ്റ്റന്‍ഷനുകൾ ഉപയോഗിക്കുമ്പോൾ.
നിർമ്മാണ സൈറ്റിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിരിക്കണം, മാത്രമല്ല തൊഴിലാളികളുടെയും മെറ്റീരിയലുകളുടെയും യന്ത്രങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് അംഗീകൃത വ്യക്തികളെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഒരു നിർമ്മാണ സൈറ്റിലെ അപകടങ്ങളിൽ നിന്ന് അയൽക്കാര്‍, കാൽനടക്കാര്‍ എന്നിര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന കാര്യം മനസ്സിലുണ്ടാവണം. അതിനുവേണ്ടി, മതിയായ സുരക്ഷാ നടപടികൾ കൈക്കൊള്ളണം.
നിർമ്മാണ സ്ഥലത്തെ എല്ലാ വസ്തുക്കളും, പ്രത്യേകിച്ച് രാസവസ്തുക്കളും യന്ത്രസാമഗ്രികളും ശരിയാംവണ്ണം സൂക്ഷിക്കുകയും ശ്രദ്ധയോടെ ഉപയോഗിക്കുകയും വേണം, അതോടൊപ്പം സുരക്ഷയും ശരിയായ കൈകാര്യം ചെയ്യലും മനസ്സിലുണ്ടാവണം. മെറ്റീരിയലുകളുടെ തെറ്റായ കൈകാര്യം ചെയ്യൽ, പ്രത്യേകിച്ച് കത്തുന്നവ, തീപിടുത്തങ്ങള്‍, സ്ഫോടനങ്ങള്‍, ഗുരുതര പരിക്കുകൾ എന്നിവയ്ക്ക് കാരണമാകും.
എല്ലാം പ്ലാൻ അനുസരിച്ച് നടക്കുകയില്ല, അത് വസ്തുതയാണ്. നിർമ്മാണ സ്ഥലത്ത് അപകടങ്ങളോ അനിഷ്ടസംഭവങ്ങളോ ഉണ്ടാകാതിരിക്കുന്നതിനായി നിങ്ങളുടെ പ്രദേശത്തെ ഭൂപ്രകൃതിക്ക് അനുസരിച്ച് സംഭവിക്കാവുന്ന പ്രവചനാതീതമായ മഴയോ മറ്റ് പ്രതികൂല പാരിസ്ഥിതിക സാഹചര്യങ്ങളോ നേരിടാന്‍ തയ്യാറാകുക.
ഭവന നിർമ്മാണത്തെക്കുറിച്ചുള്ള അത്തരം കൂടുതൽ ടിപ്പുകൾക്കായി, #ബാത്ഘർക്കി അൾട്രാടെക്
നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക