Important Legal Papers While Buying Land

സ്‌ഥലം വാങ്ങുന്നതിന് മുമ്പ്, ഈ രേഖകൾ നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പാക്കുക

നിങ്ങളുടെ പ്ലോട്ട് വാങ്ങുക എന്നതാണ് ഒരു വീട് പണിയുന്നതിനുള്ള ആദ്യത്തെ വലിയ ഘട്ടം. പിന്നീട് നിയമപരമായ പ്രശ്‌നങ്ങളിൽ അകപ്പെടാതിരിക്കാനായി നിങ്ങളുടെ വീടിന്‍റെ നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ ഡോക്യുമെന്‍റേഷനുകളും നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പാക്കുന്നത് നല്ലതാണ്.

മദർ ഡീഡ്

വസ്തുവിന്‍റെ ഉടമസ്ഥാവകാശം നിർണ്ണയിക്കുന്നതിനുള്ള പ്രധാന രേഖയാണ് മദർ ഡീഡ്. ഇത് വസ്തുവിന്‍റെ ഉടമസ്ഥാവകാശ ശൃംഖല കണ്ടെത്തുകയും പ്ലോട്ടിന്‍റെ ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്യുന്നു.

പവർ ഓഫ് അറ്റോർണി (പിഒഎ)

വസ്തു വിൽക്കുന്നയാൾ ഉടമയല്ലെങ്കിൽ, പ്ലോട്ട് വിൽക്കാൻ അധികാരപ്പെടുത്തുന്ന ഒരു പവർ ഓഫ് അറ്റോർണി അവർക്ക് ഉണ്ടായിരിക്കണം. ഏതെങ്കിലും വിൽപ്പനക്കാരനിൽ നിന്ന് പ്ലോട്ട് വാങ്ങുമ്പോൾ എല്ലായ്പ്പോഴും പവർ ഓഫ് അറ്റോർണി പരിശോധിക്കുക.

സെയിൽസ് ഡീഡ്

വിൽപ്പനക്കാരനിൽ നിന്ന് വസ്തുവിന്‍റെ ഉടമസ്ഥാവകാശം വാങ്ങുന്നയാൾക്ക് കൈമാറിയതായി സെയിൽസ് ഡീഡ് രേഖപ്പെടുത്തുന്നു. നിങ്ങൾക്ക് ഇത് സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് സാധൂകരിക്കാൻ കഴിയും.

ബാദ്ധ്യതാ സർ‌ട്ടിഫിക്കറ്റ് (ഇസി)

വസ്തുവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ബാദ്ധ്യതാ സർ‌ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്നു. നിങ്ങൾ വാങ്ങുന്ന വസ്തു ഏതെങ്കിലും ധനപരമായ അല്ലെങ്കിൽ നിയമപരമായ ബാദ്ധ്യതകളിൽ നിന്ന് മുക്തമാണെന്നതിന്‍റെ തെളിവായി ഇത് പ്രവർത്തിക്കുന്നു.

ഖാട്ട സർട്ടിഫിക്കറ്റ്

കെട്ടിട ലൈസൻസ് ലഭിക്കാൻ ഖാട്ട സർട്ടിഫിക്കറ്റ് ആവശ്യമാണ്. സ്ഥലത്തിന്‍റെ സ്ഥാനം, വലുപ്പം, ബിൽറ്റ്-അപ്പ് ഏരിയ മുതലായ വസ്തുവിന്‍റെ വിശദാംശങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു, കൂടാതെ പ്രോപ്പർട്ടി ടാക്സ് അടയ്ക്കുന്നതിനും കെട്ടിട ലൈസൻസ് നേടുന്നതിനും ഇത് ആവശ്യമാണ്.

എല്ലാ നിയമപരമായ ഡോക്യുമെന്‍റേഷനുകളും കൈവശം വയ്ക്കുന്നത് ഭാവിയിൽ ഉണ്ടാകുന്ന ഏതെങ്കിലും തർക്കങ്ങളിൽ നിന്ന് നിങ്ങളുടെ സ്ഥലത്തെയും വീടിനെയും സംരക്ഷിക്കാൻ സഹായിക്കും. ഡോക്യുമെന്‍റേഷൻ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും നിങ്ങളെ സഹായിക്കുന്നതിനായി ഒരു അഭിഭാഷകനെ സമീപിക്കുക.

നിങ്ങളുടെ വീട്ടിലെ വിള്ളലുകൾ ഒഴിവാക്കുന്നതിനായി നിങ്ങളുടെ വീടിന്‍റെ നിർമ്മാണ സമയത്ത് ക്യൂറിംഗിനുള്ള ചില ടിപ്പുകൾ ഇവയായിരുന്നു. അത്തരം കൂടുതൽ ടിപ്പുകൾക്കായി,സന്ദർശിക്കുക www.ultratechcement.com

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക