വളരെക്കാലം നിലനില്‍ക്കുന്ന ഒരു വീട് നിർമ്മിക്കുന്നതിനുള്ള ശരിയായ സ്റ്റീൽ എങ്ങനെ കണ്ടെത്താം, ഇതാ ശരിയായ വഴി

ശരിയായ ഗുണനിലവാരമുള്ള സ്റ്റീൽ ഉപയോഗിക്കുന്നത് നിർമ്മാണത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും നിങ്ങളുടെ വീടിനെ കൂടുതൽ ദൃഢമാക്കുകയും ചെയ്യുന്നു. നിങ്ങൾ ഒരു വീട് നിർമ്മിക്കുമ്പോൾ ശരിയായ സ്റ്റീലാണ് വാങ്ങുന്നതെന്ന് ഉറപ്പാക്കുന്നതിന് കുറെ ചുവടുകൾ ഇതാ.

നിങ്ങൾ ആദ്യം പരിശോധിക്കേണ്ടത് അതിന്‍റെ ഐ‌എസ്‌ഐ അടയാളമാണ്, അതിനർത്ഥം സ്റ്റീൽ കമ്പി ഗുണനിലവാരത്തിനായി ടെസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ്.

എല്ലായ്പ്പോഴും പ്രശസ്ത ബ്രാൻഡിൽ നിന്ന് സ്റ്റീൽ വാങ്ങുക. സ്റ്റീല്‍ കമ്പികളുടെ വ്യാസം, ഗ്രേഡ്, ഭാരം എന്നിവ എഞ്ചിനീയർ നിര്‍ദ്ദേശിച്ചതായിരിക്കണം.

കമ്പി ക്രമേണ വളച്ച് വിള്ളലുകൾ ഇല്ലെന്ന് ഉറപ്പാക്കുക

കമ്പി തുരുമ്പുപിടിച്ചതോ അയഞ്ഞ പെയിന്‍റ് കോട്ടിംഗുകളോ ഇല്ലാത്തതാണെന്നും, അതിന്‍റെ റിബ്ബുകൾ കോട്ടമില്ലാത്തതാണെന്നും ഉറപ്പുവരുത്തുക.

തറയിലെ ഈർപ്പം തുരുമ്പെടുക്കാൻ കാരണമാകുമെന്നതിനാൽ സ്റ്റീല്‍ക്കമ്പികൾ തറയില്‍ വയ്ക്കാതെ എല്ലായ്പ്പോഴും തടി പലകകളിന്മേല്‍ സൂക്ഷിക്കുക.

വർഷങ്ങളോളം വീട് ഈടുനിൽക്കുന്നതിനായി നിങ്ങളുടെ വീടിന്‍റെ നിർമ്മാണത്തിന് ശരിയായ സ്റ്റീല്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള കുറെ ടിപ്പുകൾ ഇവയായിരുന്നു, ഇത്തരം കൂടുതൽ ടിപ്പുകള്‍ക്കായി, www.ultratechcement.com എന്ന ലിങ്ക് പിന്തുടരുക, #ബാത്ഘർക്കി കാണുക

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക