വാട്ടർപ്രൂഫിംഗ് രീതികൾ,
മോഡേൺ കിച്ചൺ ഡിസൈൻസ്,
ഹോമിനുള്ള വാസ്തു നുറുങ്ങുകൾ,
വീട് നിർമ്മാണ ചെലവ്
പുറംചുമരുകളുടെ പെയിന്റ് നിറങ്ങൾ എങ്ങനെ തെരഞ്ഞെടുക്കാം?
നിങ്ങളുടെ ഭവന നിർമ്മാണ യാത്രയിലെ ഏറ്റവും ആവേശകരമായ പടികളിലൊന്നാണ് നിങ്ങളുടെ വീടിനായി നിറങ്ങൾ തിരഞ്ഞെടുക്കുന്നത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന നിറങ്ങൾ ഏറെയും നിങ്ങളുടെ വീടിന്‍റെ വിഷ്വൽ അപ്പീലിനെ നിർണ്ണയിക്കും. വീടിന്‍റെ ബാഹ്യ പെയിന്‍റ് നിറങ്ങളുടെ തിരഞ്ഞെടുപ്പിനെയും ധാരണയെയും ബാധിക്കുന്ന അനേകം ഘടകങ്ങളുണ്ട്. അതിനാൽ, നിങ്ങള്‍ക്ക് ശരിയായ നിറങ്ങൾ ലഭിക്കുന്നതിന് ഞങ്ങൾ കുറച്ച് ടിപ്പുകൾ നിങ്ങൾക്ക് നൽകുന്നു.
Step No.1
കോമ്പിനേഷനുകൾ: എത്ര കുറയുന്നോ അത്രയും നല്ലത്
വളരെയധികം നിറങ്ങൾ വളരെ അലങ്കോലമായി കാണപ്പെടുമെന്നത് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. കാര്യങ്ങൾ ലളിതമാക്കുന്നതിനായി നിങ്ങളുടെ വീടിന് ഒന്നോ രണ്ടോ ബാഹ്യ നിറങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. കാര്യങ്ങൾ അൽപ്പം വിരസമായി കാണുന്നുവെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ ഒരേ നിറത്തിന്‍റെ വ്യത്യസ്ത ഷേഡുകൾ കണ്ടെത്താന്‍ നിങ്ങൾക്ക് കഴിയുന്നതാണ്.
Step No.2
നിറങ്ങളുടെ തിരഞ്ഞെടുപ്പ്
നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾ നിരവധി ഓപ്ഷനുകൾ നോക്കണം. നിങ്ങൾക്ക് ഇഷ്ടമുള്ള നിറങ്ങൾ മാത്രമായി ചുരുക്കാൻ ശ്രമിക്കുമ്പോൾ പ്രചോദനത്തിനും റഫറൻസുകൾക്കുമായി തിരയണം, തുടർന്ന് അവയുടെ കോമ്പിനേഷനുകൾ ശരിപ്പെടുത്തുക. പൊടി എളുപ്പത്തിൽ പറ്റുന്ന കറുപ്പ്, ഇരുണ്ട നിറങ്ങൾ എന്നിവ ഒഴിവാക്കുക.
Step No.3
വെളിച്ചത്തിലെ കാര്യം
ഷേഡ് കാർഡിൽ നിന്ന് നിങ്ങൾ തിരഞ്ഞെടുക്കുന്ന നിറവും ഷേഡും നിങ്ങളുടെ വീടിന്‍റെ ബാഹ്യഭാഗത്ത് പ്രയോഗിക്കുമ്പോൾ വളരെ വ്യത്യസ്തമായി കാണപ്പെടാം, അതിൽ വീഴുന്ന പ്രകാശത്തിന്‍റെ ഗുണവും തരവും അനുസരിച്ച്. ചുവരിൽ കുറച്ച് നിറങ്ങളും ഷേഡുകളും സാമ്പിളിന് അടിച്ചുനോക്കുന്നത് നല്ലതാണ്. അങ്ങനെ ചെയ്താല്‍ ഒടുവില്‍ വീടിന്‍റെ ലുക്ക് എങ്ങനെയായിരിക്കും എന്ന് മനസ്സിലാക്കാനാവും.
Step No.4
ചുറ്റുപാടുകള്‍ കണക്കിലെടുക്കണം
നിങ്ങളുടെ വീടിനുള്ള ബാഹ്യനിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ വീടിന്‍റെ സ്ഥാനവും ചുറ്റുപാടുകളും പരിഗണിക്കണം. നിങ്ങളുടെ വീട് വേറിട്ടുനിൽക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുമ്പോൾ, നിങ്ങളുടെ ചുറ്റുപാടുകളുടെയും ബാക്ക്ഡ്രോപ്പിന്‍റെയും മൂഡും കാലാവസ്ഥയും അനുസരിച്ച് നിറങ്ങൾ തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പാക്കുക.
Step No.5
വെറും പെയിന്‍റുകൾക്കപ്പുറം ചിന്തിക്കുക
നിങ്ങളുടെ വീടിന്‍റെ ബാഹ്യഭാഗം വാതിലിലും ജനാലകളിലും മാത്രം ഒതുക്കാതെ, പകരം അല്പം ചില ഫർണിച്ചറുകൾ, കരകൗശലവസ്തുക്കൾ, ചെടികൾ എന്നിവകൊണ്ട് സജീവമാക്കാൻ കഴിയും. നിങ്ങളുടെ ബാഹ്യ നിറങ്ങളുമായി നന്നായി ഒത്തുപോകുന്നു മെറ്റീരിയലും ലൈറ്റിംഗും ശരിയായി തിരഞ്ഞെടുക്കുക. കൂടാതെ, ട്രിമ്മുകൾക്കും ആക്സന്‍റ് നിറങ്ങൾക്കും നല്ല കളർ കോമ്പിനേഷൻ തിരഞ്ഞെടുക്കുക
Step No.6
ഈട്
നിങ്ങളുടെ വീടിന്‍റെ ബാഹ്യ പെയിന്‍റ് പരിപാലിക്കുന്നതും ഒരുപോലെ പ്രധാനമാണ്. പെയിന്‍റുകൾ തിരഞ്ഞെടുക്കുമ്പോൾ, നിറം പരിഗണിക്കാതെ, ഈടുള്ളതും കുറഞ്ഞ പരിപാലനം ആവശ്യമുള്ളതുമായ പെയിന്‍റുകളാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെന്ന് ഉറപ്പാക്കുക. സാധാരണ, 'സാറ്റിൻ', 'എഗ്ഷെൽ' എന്നീ പെയിന്‍റുകൾ നല്ല ഈടുള്ളവയാണ്, ഒപ്പം വൃത്തിയാക്കാൻ എളുപ്പവുമാണ്. മാത്രമല്ല, അവ നിങ്ങളുടെ നിറങ്ങൾക്ക് നല്ലൊരു ഫിനിഷും നൽകുന്നു.
നമ്മുടെ രാജ്യത്തെ പല പ്രദേശങ്ങളും വെള്ളത്തിനായി കിണറുകളെയാണ് ആശ്രയിക്കുന്നത്. ഇന്നും, ചില ഗ്രാമങ്ങളിൽ, ജലവിതരണത്തിനുള്ള ഏക സ്രോതസ്സായി ആളുകൾ ആശ്രയിക്കുന്നത് കിണറിനെ മാത്രമാണ്. അത്തരമൊരു സ്ഥലത്താണ് നിങ്ങൾ വീട് പണിയുന്നതെങ്കിൽ ആദ്യം വെള്ളം ലഭ്യമാക്കുക.
നിങ്ങളുടെ വീട് നിർമ്മാണത്തിന് മുൻപ് ചിതലിനെതിരായ ട്രീറ്റ്മെന്റ് നടത്തൽ
നിങ്ങളുടെ വീട് നിർമ്മാണത്തിന് മുൻപ് ചിതലിനെതിരായ ട്രീറ്റ്മെന്റ് നടത്തൽ
ചിതലുകൾ ഒരു ശല്യമാണ്. അവ നിങ്ങളുടെ വീട്ടിൽ കടക്കുകയാണെങ്കിൽ നിങ്ങളുടെ ഫർണിച്ചറുകൾ, ഫിക്സ്ചറുകൾ, തടിഘടനകൾ എന്നിവയ്ക്ക് ഗുരുതരമായ നാശമുണ്ടാക്കാന്‍ അവയ്ക്ക് കഴിയും. ഇത് തടയുന്നതിന്, നിങ്ങൾ നിർമ്മാണം തുടങ്ങുന്നതിനുമുമ്പ് ഒരു ആന്റി-ടെർമൈറ്റ് ട്രീറ്റ്മെന്റ് മാത്രം ചെയ്താല്‍മതി.
ഹരിതഗൃഹം എങ്ങനെ നിർമ്മിക്കാം
ഹരിതഗൃഹം എങ്ങനെ നിർമ്മിക്കാം
ഒരു വീടിനെ ഹരിതഗൃഹമാക്കുക എന്നത് ഇപ്പോൾ വീട് നിർമ്മാണ പ്രക്രിയയുടെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. ഡിസൈൻ, നിർമ്മാണം, അറ്റകുറ്റപ്പണി, ഉപയോഗം എന്നിവയുടെ വീക്ഷണകോണിൽ നിന്ന് വീടിനെയും പരിസ്ഥിതി ആഘാതത്തെയും നോക്കികണ്ടു കൊണ്ടാണ് ഇത് നിര്‍വഹിക്കുന്നത്.
നിങ്ങളുടെ സ്വപ്നഭവനത്തെ ചിതലിന്റെ ആക്രമണത്തിൽ നിന്നും രക്ഷിയ്ക്കൂ. ചിതലിൽ നിന്നും രക്ഷ നേടാനുള്ള ചില ടിപ്പ്സുകൾ നോക്കാം. നിങ്ങളുടെ വീടുണ്ടാക്കുന്ന സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ, വീടു നിർമ്മാണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾക്കായി സന്ദർശിയ്ക്കൂ http://bit.ly/2ZD1cwk
#BaatGharKi #UltraTechCement #IndiasNo1Cement
Planning
നിങ്ങളുടെ വീടിന്റെ പ്ലാന്‍ എങ്ങിനെ തീരുമാനിയ്ക്കാം
വീടുണ്ടാക്കുന്നതിനുമുൻപ്, വീടിന്റെ പ്ലാൻ ഉണ്ടാക്കേണ്ടത് വളരെ അത്യാവശ്യമാണ്. വീടിന്റെ ലേഔട്ട് എങ്ങിനെ തയ്യാറാക്കാമെന്ന് നോക്കാം. നിങ്ങളുടെ വീടുണ്ടാക്കുന്ന സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ, വീടു നിർമ്മാണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾക്കായി സന്ദർശിയ്ക്കൂ http://bit.ly/2ZD1cwk
#BaatGharKi #UltraTechCement #IndiasNo1Cement
Planning
കൺ സ്ട്രക്ഷൻ കോൺട്രാക്ട് സംബന്ധിച്ചുള്ള ചില പ്രധാന കാര്യങ്ങൾ
"നിർമ്മാണ കരാർ അല്ലെങ്കിൽ ഗൃഹനിർമ്മാണ ഉടമ്പടിയ്ക്ക് ശേഷം മാത്രമാണ് വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. അതുകൊണ്ടാണ് ഇതിനെക്കുറിച്ച് അറിയേണ്ടത് വളരെ പ്രധാനമായത്, ഈ വിഷയത്തിൽ കൂടുതൽ സഹായത്തിനായി സന്ദർശിക്കുക https://bit.ly/34NfL8N
https://youtu.be/VOQ0Tdnfk0w അഥവാ നിങ്ങൾക്ക് ഇവ സംബന്ധിച്ച് എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ, താഴെയുള്ള കമന്റ്സ് സെക്ഷനിലൂടെ ഞങ്ങളോട് ചോദിക്കൂ "
ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.
EMI കാൽക്കുലേറ്റർ
ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.
പ്രോഡക്ട് പ്രെഡിക്ടർ
ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.
സ്റ്റോർ ലൊക്കേറ്റർ
ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.