പെയിന്‍റിംഗിനുശേഷം മികച്ച ഫലങ്ങൾ ലഭിക്കുന്നതിന് ഈ ടിപ്പുകൾ ഉപയോഗിക്കുക

ഓഗസ്റ്റ് 25, 2020

നിങ്ങളുടെ വീട് നിർമ്മാണത്തിന്‍റെ അവസാന ഘട്ടങ്ങളിലൊന്നാണ് പെയിന്‍റിംഗ്. നിങ്ങൾ തിരഞ്ഞെടുക്കുന്ന പെയിന്‍റ് നിങ്ങളുടെ വീടിന്‍റെ ഭംഗിയും സൗന്ദര്യബോധവും വെളിവാക്കും. പെയിന്‍റ് മാറ്റാനും വീണ്ടും പ്രയോഗിക്കാനും കഴിയുമെങ്കിലും, ഇതിന് സമയവും പണവും ചെലവാകും; അതുകൊണ്ട് ഇത് ആദ്യം തന്നെ ശരിയാക്കുന്നത് ഗുണം ചെയ്യും.

പെയിന്‍റിംഗ് പ്രക്രിയയ്‌ക്ക് മുമ്പും ശേഷവും നിങ്ങൾ ഓർമ്മിക്കേണ്ട കാര്യങ്ങൾ ഇതാ.

  • നിറം തിരഞ്ഞെടുക്കുമ്പോൾ, നിങ്ങളുടെ വീടിന്‍റെ ആന്തരികവും ബാഹ്യവുമായ ചുവരുകള്‍ പരിഗണിക്കുക.
  • പെയിന്‍റും പെയിന്‍റിംഗ് സപ്ലൈകളും ഒരുമിച്ച് വാങ്ങുന്നത് കൂടുതൽ ലാഭകരമാണെന്ന് ഓർമ്മിക്കുക. നിങ്ങളുടെ വീടിന് ആവശ്യമായ അളവിലുള്ള പെയിന്‍റിന്‍റെ കാര്യത്തില്‍ കരാറുകാരനുമായി കൂടിയാലോചിക്കുക.
  • നിങ്ങൾ പെയിന്‍റിംഗ് ആരംഭിക്കുന്നതിന് മുമ്പ്, ഭിത്തികളില്‍ വിള്ളലുകളും പോടുകളും ഉണ്ടോയെന്ന് പരിശോധിക്കുക. ഒരു ഫില്ലർ മെറ്റീരിയൽ ഉപയോഗിച്ച് അവ നികത്തി സാൻഡ്പേപ്പർ ഉപയോഗിച്ച് ഉപരിതലം വൃത്തിയാക്കുക.
  • അകഭിത്തികള്‍ക്ക് കഴുകാവുന്ന പെയിന്‍റുകൾ ഉപയോഗിക്കുന്നത് പരിഗണിക്കുക. ഇത് വീണ്ടും വീണ്ടും പെയിന്‍റിംഗ് ചെയ്യേണ്ടിവരുന്ന ചിലവ് ലാഭിക്കും.
  • അവസാനമായി, നിങ്ങളുടെ വീടിന് മികച്ച ലുക്ക് കിട്ടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു ഇന്‍റീരിയർ ഡിസൈനറെ സമീപിക്കുക.

ഈ പോയിന്‍ററുകൾ പിന്തുടര്‍ന്നാല്‍, നിങ്ങളുടെ പെയിന്‍റിംഗ് പ്രക്രിയ സുഗമമായി നടക്കും, ഒപ്പം മികച്ച ഫിനിഷിംഗ് ലഭിക്കുകയും ചെയ്യും.

 


ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക