നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക
നിങ്ങൾ ഒരു പുതിയ വീട്ടിലേക്ക് മാറാനും, അത് സ്വയം അല്ലെങ്കിൽ ഒരു ഇന്റീരിയർ ഡിസൈനറുടെ സഹായത്തോടെ ഡിസൈൻ ചെയ്യാനും പദ്ധതിയിടുകയാണെങ്കിൽ, എല്ലായ്പ്പോഴും വീട്ടിലെ വാസ്തു പരിശോധിക്കുന്നത് നല്ലതാണ്. വീടിനുള്ള വാസ്തു ശാസ്ത്രം ശാസ്ത്രീയ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ഡിസൈൻ, വാസ്തുവിദ്യ, രൂപകൽപന എന്നിവയുടെ അടിസ്ഥാനതത്വത്തെ വിവരിക്കുന്നു. ഒരു വീടിന് പോസിറ്റീവ് എനർജി പ്രസരിപ്പിക്കാനും നെഗറ്റിവിറ്റിയെ അകറ്റി നിർത്താനും വീടിനുള്ള വാസ്തു ടിപ്സ് പരിപാലിക്കേണ്ടത് അത്യാവശ്യമാണ്.
വാസ്തു ശാസ്ത്രവും നമ്മുടെ വീടുകളുടെ രൂപകൽപനയും തമ്മിലുള്ള ബന്ധം മനസ്സിലാക്കേണ്ടത് അവിടത്തെ പോസിറ്റിവിറ്റിക്കും ഉത്തമ ഭാവനിലയ്ക്കും അനിവാര്യമാണ്. നിങ്ങൾക്ക് സ്നേഹപൂർണവും സന്തോഷപ്രദവുമായ ജീവിതം ഉറപ്പാക്കാൻ നിങ്ങളുടെ വീട്ടിൽ ഉൾപ്പെടുത്തേണ്ട വിവിധ വാസ്തു ടിപ്സ് ഉണ്ട്. ചില രൂപങ്ങൾ ഇതാ:
വീടിനുള്ള വാസ്തു ദിശ വീടിന്റെ പോസിറ്റിവിറ്റിയിൽ വളരെ വലിയൊരു പങ്ക് വഹിക്കുന്നു. നിങ്ങൾ ഒരു പാർപ്പിടത്തിനായി ഒരു പ്ലോട്ട് തിരഞ്ഞെടുക്കുകയാണെങ്കിൽ, അതിന്റെ വാസ്തു പാലിക്കുകയും അതു പ്രകാരം കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുന്നതാണ് ഉത്തമം. സൈറ്റ് ക്രമീകരണം, മണ്ണിന്റെ തരം, പ്ലോട്ടിന്റെ ആകൃതി തുടങ്ങിയ ചെറുവിശദാംശങ്ങളിലും അതിലേറെയുള്ള കാര്യങ്ങളിലും ശ്രദ്ധ വേണം.
പ്ലോട്ടിൽ റോഡ് വന്നു മുട്ടുന്ന അവസ്ഥയാണ് വീഥി ശൂല. വീഥി ശൂലങ്ങളിൽ ചിലത് പോസിറ്റിവിറ്റിയും മറ്റുള്ളവ നെഗറ്റീവ് എനർജിയും പ്രദാനം ചെയ്യുന്നു. വീഥി ശൂല പ്രകാരം വടക്കുകിഴക്കു ഭാഗത്തെ വടക്ക്, വടക്കുകിഴക്കു ഭാഗത്തെ കിഴക്ക്, എന്നിവ മികച്ചതായും തെക്കുകിഴക്കു ഭാഗത്തെ തെക്ക്, വടക്കുപടിഞ്ഞാറു ഭാഗത്തെ പടിഞ്ഞാറ് എന്നിവ മധ്യമമായും കണക്കാക്കപ്പെടുന്നു.
വീടിന്റെ വാസ്തു പരിഗണിക്കുമ്പോൾ ശ്രദ്ധ ചെലുത്തേണ്ട മറ്റൊരു ഘടകമാണ് ജലസ്രോതസ്സുകൾ. ടാങ്കുകൾ, കിണറുകൾ, മറ്റേതെങ്കിലും ജലസ്രോതസ്സുകൾ എന്നിവയ്ക്കുള്ള ഏറ്റവും നല്ല ദിശയാണ് വടക്കു-കിഴക്ക്. വീടുകളിൽ വടക്ക് ദിശ മംഗളകരമായി കണക്കാക്കപ്പെടുന്നു, അതിനാൽ അത് ഒഴിച്ചിടേണ്ടതാണ്. ഒഴിഞ്ഞുകിടക്കുന്ന ആ സ്ഥലത്ത് വാട്ടർ ടാങ്കുകൾ സ്ഥാപിക്കാൻ കഴിയും, അത് നല്ല ഫലം നൽകുകയും ചെയ്യും.
നിങ്ങളുടെ വീടിന്റെ പ്രവേശനകവാടമായതിനാൽ പ്രധാന വാതിൽ വാസ്തു ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. പ്രധാന വാതിൽ എപ്പോഴും വടക്ക്, കിഴക്ക് അല്ലെങ്കിൽ വടക്ക്-കിഴക്ക് ദിശയിലായിരിക്കണം. ഉയർന്ന ഗുണനിലവാരമുള്ള തടി കൊണ്ടായിരിക്കണം പ്രധാന വാതിൽ നിർമിക്കേണ്ടത്. ഇത് ഏറ്റവും ആകർഷകമായി കാണപ്പെടണം. പ്രധാന കവാടത്തിന് പുറത്ത് ഏതെങ്കിലും ജലധാരകളോ ജലകേന്ദ്രീകൃതമായ മറ്റേതെങ്കിലും അലങ്കാരങ്ങളോ സ്ഥാപിക്കുന്നത് ഒഴിവാക്കുക.
ഒരു വീട്ടിൽ ഏറ്റവും കൂടുതൽ പ്രവർത്തനങ്ങൾ നടക്കുന്ന ഇടമാണ് സ്വീകരണമുറി. നിങ്ങളുടെ വീടിനെക്കുറിച്ചുള്ള ആദ്യ മതിപ്പ് സൃഷ്ടിക്കുന്നത് ഇതാണ്. അതിനാൽ ഇത് അലങ്കോലപ്പെടാത്തതാണെന്ന് ഉറപ്പാക്കുക. ഇത് കിഴക്കോ വടക്കോ വടക്ക്-കിഴക്കോ ദർശനം വരുന്ന വിധത്തിലായിരിക്കണം. ഭാരമേറിയ ഫർണിച്ചറുകൾ സ്വീകരണമുറിയുടെ പടിഞ്ഞാറ് അല്ലെങ്കിൽ തെക്കുപടിഞ്ഞാറ് ദിശയിൽ സൂക്ഷിക്കണം.
തെക്ക്-പടിഞ്ഞാറ് ദിശയിലുള്ള ഒരു കിടപ്പുമുറി നല്ല ആരോഗ്യവും സമൃദ്ധിയും ഉറപ്പാക്കുന്നു. കിടപ്പുമുറിയുടെ തെക്ക്-പടിഞ്ഞാറ് മൂലയിലാണ് കട്ടിൽ ഇടേണ്ടത്. കട്ടിലിനു മുന്നിലായി കണ്ണാടിയോ ടെലിവിഷനോ വയ്ക്കുന്നത് ഒഴിവാക്കുക.
കുട്ടികളുടെ മുറി വടക്ക്-കിഴക്ക് ദിശയിലായിരിക്കണം; കാരണം അത് ബുദ്ധി, ശക്തി, സാമർത്ഥ്യം എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നു. ഒരേ ദിശയിൽ കട്ടിൽ ഇടുന്നത് കുട്ടിക്ക് പോസിറ്റിവിറ്റിയുടെ അനുഗ്രഹം ഉറപ്പാക്കുന്നു.
അടുക്കളയ്ക്ക് തെക്ക്-കിഴക്ക് ദിശയാണ് യോജിച്ചതെന്ന് കണക്കാക്കപ്പെടുന്നു. ചുവരുകൾക്ക് മഞ്ഞ, പിങ്ക്, ഓറഞ്ച്, ചുവപ്പ്, കറുപ്പ് തുടങ്ങിയ തിളക്കമുള്ള നിറങ്ങൾ തിരഞ്ഞെടുക്കുക. തെക്ക്-കിഴക്ക് ദിശയിലാണ് അടുപ്പ് സ്ഥാപിക്കുന്നതെന്ന് ഉറപ്പുവരുത്തുക.
കിഴക്ക്, പടിഞ്ഞാറ് അല്ലെങ്കിൽ വടക്ക് ദർശനമായിട്ടായിരിക്കും പൊതുവെ ആളുകൾ ഭക്ഷണം കഴിക്കുക. പതിവായി തെക്ക് ദർശനത്തിൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഊണുമേശ സമചതുരാകൃതിയിലോ ദീർഘചതുരാകൃതിയിലോ ആയിരിക്കണം; വൃത്താകൃതിയിലോ ക്രമരഹിതമായ രൂപത്തിലോ ആയിരിക്കരുത്.
കിഴക്കോ വടക്കുകിഴക്കോ ആണ് പൂജാമുറിക്ക് ഉത്തമം. ഒരു വിശുദ്ധ ആരാധനാവേദി സൃഷ്ടിച്ച് മെഴുകുതിരികളോ ധൂപവർഗങ്ങളോ കൊണ്ട് അലങ്കരിക്കുക. വെള്ള, ഇളം തവിട്ടു നിറം, ഇളം മഞ്ഞ അല്ലെങ്കിൽ പച്ച എന്നിവയാണ് ചുവരുകൾക്കായി തിരഞ്ഞെടുക്കാനുള്ള മികച്ചതായ വർണങ്ങൾ.
വാസ്തു പ്രകാരം കുളിമുറിയുടെ കിഴക്ക്, വടക്ക്, വടക്കുകിഴക്ക് ഭാഗങ്ങളിലായിട്ടാണ് വാഷ്ബേസിനും ഷവർ ഏരിയയും വരേണ്ടത്. കുളിമുറിയിലെയും കക്കൂസിലെയും വെള്ളത്തിന്റെയും ഡ്രെയ്നേജിന്റെയും ഓവുചാലിന്റെ ശരിയായ വാസ്തുദിശ വടക്കോ കിഴക്കോ വടക്കുകിഴക്കോ ആണ്.
ബാൽക്കണികൾ നിർമിക്കേണ്ടത് വടക്ക്, കിഴക്ക് അല്ലെങ്കിൽ വടക്കുകിഴക്ക് ദിശകളിൽ ആയിരിക്കണം. തെക്കുപടിഞ്ഞാറ് അല്ലെങ്കിൽ തെക്ക് ദിശയിൽ ബാൽക്കണി ഉള്ള വീട് ഒഴിവാക്കേണ്ടതാണ്.
നിങ്ങളുടെ വീട് സന്തോഷവും വിജയവും നല്ല ആരോഗ്യവും കൊണ്ട് നിറയുന്നത് ഉറപ്പുവരുത്താൻ വീടിനുള്ള ഈ വാസ്തു ടിപ്സ് ഉൾക്കൊള്ളുക.