UltraTech Premium

ബ്ലാസ്റ്റ് ഫർണസ് സ്ലാഗ് സിമന്റിനെപ്പറ്റി അറിയേണ്ടതെല്ലാം

അൾട്രാടെക് പ്രീമിയം

അൾട്രാടെക് പ്രീമിയം കോൺക്രീറ്റിനുള്ള പ്രത്യേക സിമന്‍റ് ആണ്, അത് UltraTech-ന്‍റെ അത്യാധുനിക നിർമാണ സൗകര്യങ്ങളിൽ ഉത്പാദിപ്പിച്ച് ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത പ്രീമിയം ചേരുവകൾ ചേര്‍ത്ത്  ഉപഭോക്താവിന് എത്തിക്കുന്നു. ഈ സിമന്‍റ് അസാധാരണമായ കരുത്തും അസാധാരണമായ ഈടുമുള്ള കോൺക്രീറ്റ് ഉത്പാദിപ്പിക്കുന്നു.

അൾട്രാടെക് -ന്‍റെ നിർമ്മാണ തത്ത്വചിന്തയുടെ അവിഭാജ്യ ഘടകമാണ് ഗുണനിലവാരം ഉറപ്പാക്കുക എന്നത്. നൂതന സാങ്കേതികവിദ്യയുടെ കർശനമായ പ്രയോഗം, ഉയർന്ന കൃത്യതയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള നിരന്തരമായ ഗുണനിലവാര നിരീക്ഷണം, ISO സർട്ടിഫൈഡ് സംവിധാനങ്ങളും നടപടിക്രമങ്ങളും പാലിക്കൽ എന്നിവയിലൂടെ UltraTech പ്രീമിയത്തിന്‍റെ ഗുണവിശേഷതകൾ സ്ഥിരമായി ഉറപ്പാക്കപ്പെടുന്നു.

അൾട്രാടെക് പ്രീമിയത്തിന്‍റെ ഘടനയിൽ ഉയർന്ന ഗ്ലാസ്സ് ഉള്ളടക്കമുള്ള മികച്ച ബ്ലാസ്റ്റ് ഫര്‍ണസ് സ്ലാഗ്, ദോഷകരമായ വസ്തുക്കൾ ഇല്ലാത്ത ജിപ്സം, ഒപ്റ്റിമൽ PSD (പാർട്ടിക്കിൾ സൈസ് ഡിസ്ട്രിബ്യൂഷൻ) എന്നിവ ചേർത്ത ഉയർന്ന നിലവാരമുള്ള ക്ലിങ്കർ അടങ്ങിയിരിക്കുന്നു. UltraTech പ്രീമിയം സിമന്‍റ് എല്ലാത്തരം PCC, കൊത്തുപണി, പ്ലാസ്റ്റർ വർക്കുകൾ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന കെട്ടിട നിർമ്മാണ പ്രക്രിയകൾക്കായി ഉപയോഗിക്കാം. വലിയ അടിത്തറകൾ, അണക്കെട്ടുകൾ, കോൺക്രീറ്റ് റോഡുകൾ എന്നിവ പോലുള്ള വലിയ കോൺക്രീറ്റ് ആപ്ലിക്കേഷനുകൾക്കും UltraTech പ്രീമിയം വ്യാപകമായി ഉപയോഗിക്കുന്നു. സൾഫേറ്റുകളുടെയും ക്ലോറൈഡുകളുടെയും ആക്രമണത്തോടുള്ള മികച്ച പ്രതിരോധം കാരണം സമുദ്ര, ആക്രമണാത്മക ചുറ്റുപാടുകളിൽ ഇത് RCC-ക്ക് അനുയോജ്യമാണ്. ഭൂമിക്കു താഴെയുള്ള ഘടനകൾക്കും ജലവുമായി സമ്പർക്കം പുലർത്തുന്നവയ്ക്കും ഇത് ഉപയോഗിക്കാം. UltraTech പ്രീമിയം, മികച്ച 28-ദിവസത്തെ കംപ്രസ്സീവ് ശക്തിയോടെ, സ്ലാബുകൾ, കോളങ്ങൾ, ബീമുകൾ, മേൽക്കൂരകൾ തുടങ്ങിയ നിർണായകമായ പ്രയോഗങ്ങൾക്ക് അനുയോജ്യമായ പരിഹാരമാണ്.

അൾട്രാടെക് പ്രീമിയം ക്ലാസി, പോളിപ്രൊഫൈലിൻ ലാമിനേറ്റഡ് ബോക്സ് ആകൃതിയിലുള്ള ബാഗുകളിൽ പാക്കേജുചെയ്‌തിരിക്കുന്നു, അവ ടാമ്പര്‍ പ്രൂഫും  ഏറ്റവും കഠിനമായ ഹാന്‍ഡ്ലിംഗിനെ ചെറുത്തുനില്ക്കാനും കഴിവുള്ളതാണ്.

ഈ ഉൽപ്പന്നം നിലവിൽ പശ്ചിമ ബംഗാളിലും ബീഹാറിലും ലഭിക്കുന്നു.

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക