അൾട്രാടെക് മികച്ച പെര്‍ഫോമന്‍സും കൂടുതൽ ബലവുമുള്ള കോൺക്രീറ്റ്

അൾട്രാടെക്ൺ ക്രീറ്റ് ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ പത്താമത്തെ വലുതുമായ കോൺക്രീറ്റ് നിർമ്മാതാവാണ്, ഇത് രാജ്യത്തെ ഏറ്റവും വലിയ ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റുകൾക്ക് ശക്തി പകരുന്നു. എല്ലാ ആവശ്യങ്ങൾക്കും അനുസൃതമായി ഉയർന്ന നിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ ഉൽപന്നങ്ങൾ ഉത്പാദിപ്പിക്കാൻ അൾട്രാടെക് കോൺക്രീറ്റ് പ്രതിജ്ഞാബദ്ധമാണ്. ഞങ്ങളുടെ ഉൽ‌പ്പന്നത്തിന്‍റെ ഗുണനിലവാരം മാത്രമല്ല ഞങ്ങൾ പരിഗണിക്കുന്നത്, അതിന്‍റെ സൗന്ദര്യാത്മക ആകർഷണവും കൂടിയാണ്. അൾട്രാടെക് കോൺക്രീറ്റിൽ, രൂപകൽപ്പനയും ദീർഘവീക്ഷണവും കൈകോർത്തുപോകുന്നു. കാലം തെളിയിച്ച കോൺക്രീറ്റ് പരിഹാരങ്ങളുടെ മികച്ച സംയോജനമാണ് ഞങ്ങൾ പ്രതിനിധീകരിക്കുന്നത്.

രണ്ട് പതിറ്റാണ്ടിനുള്ളിൽ രാജ്യവ്യാപകമായി സാന്നിധ്യമുള്ള അൾട്രാടെക് കോൺക്രീറ്റ് ഇന്ത്യയിലെ ഏറ്റവും വലിയ ആർഎംസി നിർമ്മാതാവാണ്. അൾട്രാടെക് കോൺക്രീറ്റ് ഐടി സൊല്യൂഷനുകളിലൂടെ സ്ഥിരമായ ഗുണനിലവാരവും സേവനവും നേടിയിട്ടുണ്ട്. ഞങ്ങളുടെ വിദഗ്ദ്ധ ഡിസ്പാച്ച് ആൻഡ് ട്രാക്കിംഗ് സിസ്റ്റം (ED&TS) ഉപഭോക്താക്കൾക്ക് മികച്ച ഓർഡർ ബുക്കിംഗ്, ദൃശ്യപരത, ഡെലിവറികളുടെ ട്രാക്കിംഗ് എന്നിവ ഉറപ്പാക്കുന്നു. കമ്പനിയുടെ എഞ്ചിനീയർമാരുടെ ടീമുകൾ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ശരിയായ കോൺക്രീറ്റ് പരിഹാരങ്ങൾ കൊണ്ടുവരുന്നതിനായി അവരുടെ ആവശ്യകതകളിലേക്ക് ആഴത്തിൽ ഇറങ്ങുന്നു. കമ്പനി അതിന്‍റെ വലിയ ഉപഭോക്തൃ അടിത്തറയുടെ വൈവിധ്യമാർന്ന ആവശ്യകതകൾ നിറവേറ്റുന്ന പുതുമകൾ പരിപോഷിപ്പിക്കുന്നു. ചില സന്ദർഭങ്ങളിൽ ഉപഭോക്താക്കൾക്ക് കോൺക്രീറ്റ് കലർത്തുന്നതിൽ വൈദഗ്ദ്ധ്യം ആവശ്യമാണ്, മറ്റുള്ളവർക്ക് ഉപകരണങ്ങൾ വേണം, ചിലർക്ക് കോൺക്രീറ്റ് നിർമ്മിക്കാൻ സമർപ്പിത യൂണിറ്റുകൾ വേണ്ടിവരുന്നു. അതുകൊണ്ട്, അൾട്രാടെക്ഇ ച്ഛാനുസൃത പരിഹാരങ്ങൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

എന്തുകൊണ്ടാണ് അൾട്രാടെക്റെ ഡി മിക്സഡ് കോൺക്രീറ്റ്?

 

അൾട്രാടെക് കോൺക്രീറ്റ് ശരിയായ തരത്തിലുള്ള ഗുണങ്ങളും സ്വഭാവവും ഘടനയും പ്രകടനവും നേടുന്നതിനാണ് പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്നത്. അത് പരമ്പരാഗത കോൺക്രീറ്റിനേക്കാൾ മികച്ചതും ഒന്നിലധികം ആപ്ലിക്കേഷനുകളും ഉള്ളതുമാണ്. അസംസ്കൃത വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള വിദഗ്ദ്ധ ഗുണനിലവാര സംവിധാനങ്ങൾ, കാര്യക്ഷമമായ അസംസ്കൃത മിക്സ് ഡിസൈൻ, ക്യൂബ് ടെസ്റ്റ് ഫലങ്ങൾ - ഇവയെല്ലാം ഡാറ്റ വിശകലനം ചെയ്യുന്നതിനും ക്ലയന്‍റ് ആവശ്യകതകൾ പഠിക്കാനും സഹായിക്കുന്നു. ഡിസ്പാച്ച് ചെയ്യുന്നതിലും ട്രാക്കുചെയ്യുന്നതിലും ഉള്ള വൈദഗ്ദ്ധ്യം ഒപ്റ്റിമം ഓർഡർ ബുക്കിംഗും ഡെലിവറികളുടെ ദൃശ്യപരതയും ഉറപ്പാക്കുന്നു. ഇന്ത്യയിലെ 36 സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നൂറിലധികം അത്യാധുനിക പ്ലാന്‍റുകളിലാണ് അൾട്രാടെക് കോൺക്രീറ്റിന്‍റെ ഉത്പന്നങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
 

അൾട്രാടെക് വളരെ അത്ഭുതകരമായ കോൺക്രീറ്റ്

ഒരു ഹരിത ലോകം കെട്ടിപ്പടുക്കുന്നു

ലോകം ഹരിതമാകുകയാണ്, ഇന്ത്യയിലെ ഏറ്റവും വലിയതും വിശ്വസനീയവുമായ ബ്രാൻഡുകളിൽ ഒന്നായ അൾട്രാടെക്-ലെ ഞങ്ങൾ ഈ ലക്ഷ്യത്തിൽ പ്രതിജ്ഞാബദ്ധരാണ്, ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിൽ നിന്നുള്ള "ഗ്രീൻ പ്രോ" സർട്ടിഫിക്കറ്റിന് അനുസൃതമായി തയ്യാറാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ കോൺക്രീറ്റാണ് അൾട്രാടെക് കോൺക്രീറ്റ് എന്ന് ഇത് വ്യക്തമായി പ്രതിഫലിപ്പിക്കുന്നു. 

ഇന്നത്തെ സമൂഹത്തിന് സിമന്‍റ് അത്യാവശ്യമാണ്, കാരണം കോൺക്രീറ്റ് നിർമ്മിച്ചിരിക്കുന്നത് സിമന്‍റിൽ നിന്നാണ്, ഇത് ഭവന, വാണിജ്യ, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കുള്ള അനിവാര്യ ഘടകമാണ്. കിലോഗ്രാം കണക്കാക്കി പ്രതിശീർഷ അടിസ്ഥാനത്തിൽ അളക്കുമ്പോൾ, ജലം കഴിഞ്ഞാല്‍, കോൺക്രീറ്റാണ് ലോകത്തിലെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന രണ്ടാമത്തെ വസ്തു. സിമന്‍റ് നിർമ്മാണ പ്രക്രിയകൾ കാരണം പ്രാദേശിക പ്രത്യാഘാതങ്ങളും (ലാൻഡ്സ്കേപ്പ് അസ്വസ്ഥത, പൊടി ഉദ്വമനം) ആഗോള പ്രത്യാഘാതങ്ങളും (CO2, SOx, NOx ഉദ്‌വമനം) വർദ്ധിച്ചു. ഈ പ്രത്യാഘാതങ്ങൾ മൂലം, സമീപകാലത്ത്, സുസ്ഥിര വികസനം എന്നത് ലോകമെമ്പാടുമുള്ള സിമന്‍റ് നിർമ്മാതാക്കൾക്ക് ഒരു പ്രധാന തന്ത്രപ്രധാന പ്രശ്നമായി മാറി. CO2 ഉദ്വമനം നിയന്ത്രിക്കുന്നതിന് സിമന്‍റ് വ്യവസായം പ്രത്യേക ശ്രദ്ധ നൽകുന്നു.

ഖനി സൈറ്റുകളിലെ പാരിസ്ഥിതിക തകർച്ച, പറന്നുയരുന്നതോ കൂനയായി കിടക്കുന്നതോ ആയ പൊടിയുടെ ഉദ്വമനം മൂലമുള്ള അന്തരീക്ഷ മലിനീകരണം, ഹരിതഗൃഹ വാതകങ്ങൾ എന്നിങ്ങനെയുള്ള പാരിസ്ഥിതിക ആശങ്കകള്‍ മാത്സര്യബുദ്ധിയോടെ പരിഹരിക്കുന്നതിനുള്ള സംവിധാനം അൾട്രാടെക്കോ ൺക്രീറ്റ് തുടരെ തിരയുകയാണ്:

  • പറന്നുയരുന്ന പൊടിയുടെ ഉദ്വമനം നിയന്ത്രിക്കാൻ സ്റ്റോറേജ് ബിന്നുകളിൽ അസംസ്കൃത മെറ്റീരിയൽ ഷെഡും നെറ്റ് കവറും.
  • പ്രവർത്തന സമയത്ത് ഒരു വീൽ ലോഡർ ഉപയോഗിച്ച് അസംസ്കൃത വസ്തുക്കൾ തുടർച്ചയായി കൈകാര്യം ചെയ്യുന്നത് പൊടിയുടെ ഉദ്വമനം സൃഷ്ടിക്കുന്നു.
  • പ്ലാന്‍റിന്‍റെ അതിരുകൾക്ക് ചുറ്റും ഷീറ്റ് ക്ലാഡിംഗ് നൽകുന്നു.
  • സൈക്ലോണ്‍ യൂണിറ്റ്, ഫിൽട്ടർ യൂണിറ്റ്, സക്ഷൻ കം സ്റ്റാക്ക് യൂണിറ്റ് എന്നിവ ഉൾപ്പെടുന്ന 3 സ്റ്റേജ് ഗ്രൗണ്ട് ഡസ്റ്റ് ശേഖരണ സംവിധാനം.
  • സുസ്ഥിരമായ നിർമ്മാണത്തിനായി മൂല്യവർദ്ധിത കോൺക്രീറ്റ് പ്രോത്സാഹിപ്പിക്കുന്നു.
  • പരിസ്ഥിതി പ്രകടനത്തിൽ മികച്ചതും LEED സർട്ടിഫിക്കേഷൻ ആവശ്യകത നിറവേറ്റുന്നതുമായ ഇന്ത്യയിലെ ആദ്യത്തെ RMC.
  • ഫലപ്രദമായി മാലിന്യ വസ്തുക്കൾ അസംസ്കൃത വസ്തുവായി ഉപയോഗിക്കുക; ഫ്ലൈ ആഷ്/സ്ലാഗ്, മൈക്രോ സിലിക്ക എന്നിവ.
  • സുസ്ഥിരതയ്ക്കുള്ള ഞങ്ങളുടെ പ്രതിബദ്ധതയായി, നിരസിച്ചതോ ഉപയോഗിക്കാത്തതോ ആയ കോൺക്രീറ്റിൽ നിന്നുള്ള 50%-ത്തിലധികം അസംസ്കൃത വസ്തുക്കൾ പുതിയ കോൺക്രീറ്റ് നിർമ്മിക്കുന്നതിനായി പുനരുപയോഗം ചെയ്യുകയും വീണ്ടും ഉപയോഗിക്കുകയും ചെയ്യുന്നു. സെല്‍ഫ് എനര്‍ജൈസ്ഡ് ഇലക്ട്രോ കെമിക്കൽ ഓട്ടോ ലൂബ്രിക്കേഷൻ സിസ്റ്റം.

 

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക