ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക

hgfghj


ലിവിംഗ് റൂമിനായി ടൈലുകൾ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു ദ്രുത ഗൈഡ്

സുഖപ്രദമായ ഒരു വിനോദ സ്ഥലം, അല്ലെങ്കില്‍ ഒത്തുചേരാന്‍ ഒരിടം അല്ലെങ്കിൽ ഇവ രണ്ടും കൂടിച്ചേർന്നത്, ഇതാണ് നിങ്ങളുടെ സ്വീകരണമുറി.ഇവിടേക്ക് അനുയോജ്യമായ ടൈലുകൾ തിരഞ്ഞെടുക്കുന്നത് നിർണായകമാണ്. വീടിന് അനുയോജ്യമായ ലിവിംഗ് റൂം ടൈലുകൾ എങ്ങനെ തിരഞ്ഞെടുക്കാം എന്നതിനെക്കുറിച്ചുള്ള വിവിധ ആശയങ്ങൾ പര്യവേക്ഷണം ചെയ്യുകയാണിവിടെ, .

Share:


• സ്പേസ് ഒപ്റ്റിമൈസേഷനായി ലിവിംഗ് റൂമിന്‍റെ വലിപ്പം അടിസ്ഥാനമാക്കി ടൈൽ വലുപ്പം തിരഞ്ഞെടുക്കുക.

 

• ഇടുങ്ങിയ അന്തരീക്ഷം ഒഴിവാക്കാന്‍ സൂര്യപ്രകാശം കുറവുള്ള സ്ഥലങ്ങളിൽ ഇളം നിറമുള്ള ടൈലുകൾ തിരഞ്ഞെടുക്കുക.

 

• ഗുണനിലവാര ഉറപ്പിനും ട്രെൻഡി ഡിസൈനുകൾക്കുമായി പ്രശസ്തമായ ടൈൽ ബ്രാൻഡുകൾക്ക് മുൻഗണന നൽകുക.

 

• വിട്രിഫൈഡ് അല്ലെങ്കിൽ സെറാമിക് മെറ്റീരിയലുകൾ പരിഗണിക്കുക. കാല്‍പെരുമാറ്റം കൂടുതലുള്ള ലിവിംഗ് റൂമുകൾക്ക് ഹെവി-ഡ്യൂട്ടി, ആന്‍റി-സ്ക്രാച്ച് ടൈലുകൾ തിരഞ്ഞെടുക്കുക.

 

• സൌന്ദര്യം വർദ്ധിപ്പിക്കുന്നതിന് മനോഹരമായ നിറങ്ങളിലും സമകാലിക പാറ്റേണുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക.

 



വീട്ടിലേക്ക് ആദ്യമായി കയറി വരുന്ന ആള്‍ക്ക് വീടിനെകുറിച്ച് ഒരു മതിപ്പ് ഉണ്ടാക്കുന്ന ഇടമാണ് വീടിന്‍റെ സ്വീകരണമുറി. നിങ്ങളുടെ വീട് പണിയുമ്പോൾ ഈ പ്രധാന സ്ഥലത്തിന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. നമ്മളിൽ പലരും മറ്റ് കാര്യങ്ങൾക്ക് പ്രാധാന്യം നൽകുമ്പോൾ, ലിവിംഗ് റൂമിലെ ടൈലുകളിൽ വളരെ അപൂർവമായി മാത്രമേ ശ്രദ്ധിക്കൂ. ടൈലുകൾ ഒരു മികച്ച മതിപ്പ് സൃഷ്ടിക്കാൻ സഹായിക്കും, കാരണം അവ നിങ്ങളുടെ ഇന്‍റീരിയറിന്‍റെ പ്രധാന ഭാഗമാണ്. ലിവിംഗ് റൂമുകൾക്കായി ടൈലുകൾ എങ്ങനെ തിരഞ്ഞെടുക്കാമെന്ന ആലോചനയിലാണ് നിങ്ങള്‍ എങ്കില്‍, ഈ ഗൈഡ് നിങ്ങൾക്കുള്ളതാണ്.


ലിവിംഗ് റൂമിനായി ടൈലുകൾ എങ്ങനെ തിരഞ്ഞെടുക്കാം എന്നതിനെക്കുറിച്ചുള്ള ചില ഉപായങ്ങള്‍ താഴെ കൊടുക്കുന്നു:



1. സ്വീകരണമുറിയുടെ വലുപ്പത്തെ അടിസ്ഥാനമാക്കി ടൈലുകൾ തിരഞ്ഞെടുക്കുക

സ്പേസിന്‍റെ പ്രത്യേകതകൾ മനസ്സിലാക്കാതെയാണ് നമ്മൾ പലപ്പോഴും ടൈലുകൾ എടുക്കുന്നത്. ലിവിംഗ് റൂമുകൾക്കായി ടൈലുകൾ എങ്ങനെ തിരഞ്ഞെടുക്കാമെന്ന് മനസിലാക്കാൻ ലിവിംഗ് റൂമിന്‍റെ വലുപ്പം കണക്കാക്കണം. നിങ്ങളുടെ ഇടം ചെറുതാണെങ്കിൽ, വലിയ ടൈലുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. നിങ്ങളുടെ ഇടം വലുതായി കാണാന്‍ സഹായകരമാകും.   നിങ്ങളുടെ ലിവിംഗ് സ്പേസ് വലുതാണെങ്കിൽ, നിങ്ങൾക്ക് ചെറിയ വലിപ്പത്തിലുള്ള ടൈലുകളിലേക്കും പോകാം.

 

2. സ്വീകരണമുറിയിലെ വെളിച്ചം പരിഗണിക്കുക

ലിവിംഗ് റൂം മിക്കവാറും എല്ലായ്‌പ്പോഴും നല്ല വെളിച്ചമുള്ളതായിരിക്കും. എന്നിരുന്നാലും, സ്വാഭാവിക വെളിച്ചം ലഭിക്കാത്ത ചില ഇടങ്ങൾ ഉണ്ടാകാം. അത്തരം സന്ദർഭങ്ങളിൽ, ലൈറ്റ് ഷേഡുകളിലുള്ള ടൈലുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. സൂര്യപ്രകാശം കുറവുള്ള സ്വീകരണമുറികളിൽ കടും നിറത്തിലുള്ള ടൈലുകൾ ഇടുന്നത് മങ്ങിയ അവസ്ഥ ഉണ്ടാകും.



3. ഒരു പ്രശസ്ത ബ്രാൻഡിൽ നിന്ന് ടൈലുകൾ തിരഞ്ഞെടുക്കുക

ശരിയായ ലിവിംഗ് റൂം ടൈൽസ് ഡിസൈൻ തിരഞ്ഞെടുക്കുന്നത് സ്വയമേവയുള്ള തീരുമാനമായിരിക്കരുത്. പ്രശസ്തവും ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് പേരുകേട്ടതുമായ ഒരു ടൈൽ ബ്രാൻഡിലേക്ക് പോകുക. വർഷങ്ങളായി വ്യവസായത്തിൽ നിലനിൽക്കുന്ന ഒരു ടൈൽ ബ്രാൻഡിന് ട്രെൻഡുകൾ അറിയാം. അവര്‍ നിങ്ങളുടെ സ്വീകരണമുറിക്ക് ഇണങ്ങുന്ന മികച്ച ടൈലുകൾ തിരഞ്ഞെടുത്ത് തരും.

 

4. ടൈൽ സവിശേഷതകൾ പരിഗണിക്കുക

ലിവിംഗ് റൂം എന്നത് വീടിന്‍റെ പരമാവധി കാൽപെരുമാറ്റം ഉള്ള ഒരു സ്ഥലമാണ്. വീടിന്‍റെ ബാക്കി ഭാഗങ്ങളെ അപേക്ഷിച്ച് അൽപ്പം കൂടുതൽ ഹെവി ടൈലുകൾ പരിഗണിക്കുക.. മാത്രമല്ല, നിങ്ങളുടെ കുടുംബത്തിലെ ഭൂരിഭാഗം ആളുകളും പെരുമാറുന്ന സ്ഥലമായതിനാൽ സ്ക്രാച്ച്-ആന്‍റി സ്റ്റെയിൻ ടൈലുകൾ തിരഞ്ഞെടുക്കുക. കൂടാതെ, വിവിധ തരം ടൈലുകൾ ഉണ്ട്; വിട്രിഫൈഡ് ടൈലുകൾ മുതൽ സെറാമിക് ടൈലുകൾ വരെ, നിങ്ങളുടെ ജീവിതശൈലി അനുസരിച്ച് നിങ്ങളുടെ സ്ഥലത്തിന് അനുയോജ്യമായ ലിവിംഗ് റൂം ടൈൽസ് ഡിസൈൻ തിരഞ്ഞെടുക്കുക.

 

5. ശരിയായ നിറവും പാറ്റേണും തിരഞ്ഞെടുക്കുക

വീട്ടിലായിരിക്കുമ്പോൾ നിങ്ങളുടെ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് സ്വീകരണമുറിയാണ്. ഇവിടെയാണ് നിങ്ങൾ സിനിമകൾ കാണുന്നതും സുഹൃത്തുക്കളുമായി ആഹ്ലാദിക്കുന്നതും അതിഥികളെ സ്വീകരിക്കുന്നതും, അതിനാൽ മനോഹരമായ നിറങ്ങളും പാറ്റേണുകളും ഉള്ള ടൈലുകൾ  തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പാക്കുക.. സ്വീകരണമുറിക്ക് ആധുനിക ടൈലുകൾ പരിഗണിക്കുക, നിങ്ങളുടെ ഫർണിച്ചറുകളോട്  ചേര്‍ച്ചയുള്ളതും ഒരു ന്യൂട്രൽ നിറവും സ്ഥലത്തിന്‍റെ മൊത്തത്തിലുള്ള സൗന്ദര്യം വർദ്ധിപ്പിക്കുന്ന ഒരു സമകാലിക പാറ്റേണും തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക.

 

6. ഈടും പരിപാലനവും  

ലിവിംഗ് റൂമിനുള്ള ഫ്ലോർ ടൈലുകൾക്ക് നല്ല പരിചരണവും പരിപാലനവും ആവശ്യമാണ്. പ്രത്യേകിച്ച് ലിവിംഗ് റൂം ടൈൽസ് ഡിസൈനിനായി നോക്കുമ്പോൾ ഈടുനിൽക്കുന്നതും പരിപാലിക്കാൻ എളുപ്പവുമായ ടൈലുകൾ എടുക്കുക. ചുരുങ്ങിയ സമയത്തിനുള്ളിൽ നിങ്ങളുടെ തറയിലെ ടൈലുകളിൽ വിള്ളലുകൾ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല, അതിനാൽ കൂടുതൽ കാലം നീണ്ടുനിൽക്കുന്നതും വൃത്തിയാക്കാൻ എളുപ്പമുള്ളതുമായ ടൈലുകൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.



ലിവിംഗ് റൂമുകൾക്കായി ടൈലുകൾ എങ്ങനെ തിരഞ്ഞെടുക്കാം എന്നതിനെക്കുറിച്ചുള്ള ഉപായങ്ങളാണ് . നിങ്ങൾ കണ്ടത് ഒരു പുതിയ സ്ഥലത്തേക്ക് മാറുകയാണെങ്കിലും അല്ലെങ്കിൽ നിങ്ങളുടെ വീട് പണിയുകയാണെങ്കിലും, ഈ നുറുങ്ങുകൾ നിങ്ങളുടെ സ്വീകരണമുറിയെ സജീവമാക്കാൻ സഹായിക്കും. ഇത് എളുപ്പമാക്കുന്നതിന്, അനുയോജ്യമായ ലിവിംഗ് റൂം ടൈൽസ് ഡിസൈൻ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലെ സുപ്രധാന ഘട്ടങ്ങളൊന്നും നിങ്ങൾ നഷ്‌ടപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഈ ഹ്രസ്വ വീഡിയോ സഹായിക്കും: https://youtu.be/xNzPO4FpehU



അനുബന്ധ ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ

 





വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....