പ്രോഗ്രാമുകൾ

ഐ‌എച്ച്‌ബി മീറ്റ്

സ്വന്തമായി ഒരു വീട് നിര്‍മ്മിക്കാന്‍ തുടങ്ങിയ അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരു വലിയ കൂട്ടം കസ്റ്റമേഴ്സിന്‍റെ ആവശ്യം ഇത് നിറവേറ്റുന്നു. നിർമ്മാണത്തിലെ സങ്കീർണ്ണതകൾ, ചിലവ് കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ ആസൂത്രണം, പരിധിവിടാതെ മികച്ച ഗുണനിലവാരമുള്ള വസ്തുക്കള്‍കൊണ്ട് ശക്തിയും ഈടുമുള്ള ഒരു വീട് നിർമ്മിക്കുക എന്നീ കാര്യങ്ങളെ കുറിച്ച് ഐ‌എച്ച്‌ബികളെ ബോധവൽക്കരിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. അൾട്രാടെക് ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ ലഭ്യമായ വിവിധ ഇതര ഉൽപ്പന്നങ്ങളെക്കുറിച്ചും അൾട്രാടെക് ബിൽഡിംഗ് സൊല്യൂഷൻസ് കൗണ്ടറുകളിൽ ലഭ്യമായ അനുബന്ധ ഉൽപ്പന്നങ്ങളെക്കുറിച്ചും അവ വിശദീകരിക്കുന്നു. നിർമ്മാണം ആസൂത്രണം ചെയ്യുക, മെറ്റീരിയലുകളുടെ ഗുണനിലവാരം, പിന്തുടരേണ്ട ശരിയായ നിർമ്മാണ രീതി, അൾട്രാടെക് ബിൽഡിംഗ് ഉൽ‌പ്പന്നങ്ങൾ, അനുബന്ധ ഉൽ‌പ്പന്നങ്ങൾ എന്നിവയെക്കുറിച്ച് രണ്ട് മണിക്കൂർ അവതരണം നടത്തുന്നു, തുടർന്ന് കൂടുതൽ വ്യക്തത വരുത്തുന്നതിന് പ്രേക്ഷകരുമായി ഇടപഴകുന്നു.

കൗണ്ടർ മീറ്റ്

നിർമ്മാണ പദ്ധതിയെക്കുറിച്ചും മേൽനോട്ടത്തെക്കുറിച്ചും ഐ‌എച്ച്‌ബികളെ ബോധവത്കരിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. വീട് നിർമ്മിക്കാൻ ആരംഭിച്ച ഐ‌എച്ച്‌ബികളുടെ ഒരു ചെറിയ സംഘത്തെയും ചെറിയ കരാറുകാരെയും ഷോപ്പിലേക്ക് ക്ഷണിക്കുകയും നിർമ്മാണ ആസൂത്രണം, മെറ്റീരിയലുകളുടെ ഗുണനിലവാരം, ശരിയായ നിർമ്മാണ രീതി എന്നിവയെക്കുറിച്ച് അവർക്ക് ഒരു അവതരണം നടത്തുകയും ചെയ്യുന്നു. നിർമ്മാണച്ചെലവ് കണക്കിലെടുക്കാനും സമയബന്ധിതമായി പൂർത്തീകരിക്കാനും ഫലപ്രദമായ മേൽനോട്ടത്തിലൂടെ ഗുണനിലവാരമുള്ള നിർമ്മാണം ഉറപ്പാക്കാനും ഇത് ഐ‌എച്ച്‌ബികളെയും കരാറുകാരെയും സഹായിക്കുന്നു. പ്രസക്തമായ സാങ്കേതിക സാഹിത്യം കസ്റ്റമേഴ്സിന് വിതരണം ചെയ്യുന്നു.

Get Answer to
your Queries

Enter a valid name
Enter a valid number
Enter a valid pincode
Select a valid category
Enter a valid sub category
Please check this box to proceed further
LOADING...