കമ്പനിയുടെ ഡിസ്ട്രിബ്യൂട്ടർഷിപ്പുകളും റീട്ടെയിൽ ഔട്ട്ലെറ്റ് ഡീലർഷിപ്പുകളും ബൾക്ക് സിമൻറ് / ഉൽപ്പന്നങ്ങൾ വളരെ കുറഞ്ഞ നിരക്കിൽ വിൽക്കുന്നതായി വാഗ്ദാനം ചെയ്ത് അതിനായി മുൻകൂർ പണം ആവശ്യപ്പെട്ട് ചില വ്യക്തികൾ പൊതുജനങ്ങളെ കബളിപ്പിക്കുന്നതായി ഞങ്ങൾ മനസ്സിലാക്കുന്നു. അൾട്രാടെക് സിമൻറ് ലിമിറ്റഡിൻറെ (യുടിസിഎൽ) പേരും ലോഗോയും അവർ നിയമവിരുദ്ധമായി ഉപയോഗിക്കുകയും യുടിസിഎല്ലിൻറെ അംഗീകൃത പ്രതിനിധികളാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.
യുടിസിഎൽ അതിൻറെ ഉൽപ്പന്നങ്ങൾ എസ്എംഎസ്, വാട്ട്സ്ആപ്പ് സന്ദേശം, കോളുകൾ, ഇമെയിലുകൾ അല്ലെങ്കിൽ ഏതെങ്കിലും സോഷ്യൽ മീഡിയ വഴി വിൽക്കാൻ വാഗ്ദാനം ചെയ്യുന്നില്ലെന്നും നെറ്റ് ബാങ്കിംഗ് വഴിയോ മറ്റോ മുൻകൂട്ടി പണമടയ്ക്കാൻ ഉപഭോക്താക്കളോട് ഒരിക്കലും ആവശ്യപ്പെടുകയോ ചെയ്യുന്നില്ലെന്നും ദയവായി ശ്രദ്ധിക്കുക.
ദയവായി ഈ വ്യക്തികളെ വിശ്വസിക്കരുത്, ഏതെങ്കിലും മാധ്യമങ്ങളിലൂടെ അൾട്രാടെക് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുകയും അവരുടെ ബാങ്ക് അക്കൗണ്ടിൽ മുൻകൂർ പണം അടയ്ക്കാൻ ആവശ്യപ്പടുകയും ചെയ്തു കൊണ്ട് നിങ്ങളെ സമീപിക്കുകയാണെങ്കിൽ, ദയവായി അത് അടുത്തുള്ള ഡീലർ അല്ലെങ്കിൽ അംഗീകൃത റീട്ടെയിൽ സ്റ്റോക്കിസ്റ്റിന് അല്ലെങ്കിൽ കമ്പനിയുടെ ടോൾ ഫ്രീ നമ്പരായ 1800 210 3311 ൽ റിപ്പോർട്ട് ചെയ്യുക. .
എന്തെങ്കിലും അന്വേഷണത്തിനും സഹായത്തിനും ദയവായി ഞങ്ങളുടെ ടോൾ ഫ്രീ നമ്പർ 1800 210 3311 ഡയൽ ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.ultratechcement.com