നിങ്ങളുടെ വീടിന് ഒരു ആർക്കിടെക്റ്റും എഞ്ചിനീയറും വേണ്ടിവരുന്നത് എന്തുകൊണ്ടാണ്
ഓഗസ്റ്റ് 25, 2020
ആർക്കിടെക്റ്റുകൾക്കും എഞ്ചിനീയർമാർക്കും വ്യത്യസ്ത റോളുകളുണ്ട്, എന്നിരുന്നാലും ഇവ രണ്ടും ഒരുപോലെ പ്രധാനമാണ്, പ്രത്യേകിച്ചും നിങ്ങളുടെ വീട് പണിയുന്നതിനുള്ള ആസൂത്രണ-മേൽനോട്ട ഘട്ടത്തിൽ. അവർ എന്താണ് ലഭ്യമാക്കുന്നത് എന്ന് നമക്ക് മനസിലാക്കാം.
ഒരു ആര്‍ക്കിടെക്റ്റിന്‍റെ പങ്ക്
- നിങ്ങളുടെ വീടിന്‍റെ മൊത്തത്തിലുള്ള ഘടനയും സൗന്ദര്യാത്മകതയും രൂപകൽപ്പന ചെയ്യുന്നത് ഒരു ആർക്കിടെക്റ്റിന്‍റെ ഉത്തരവാദിത്തമാണ്.
- നിങ്ങളുടെ പുതിയ വീടിനുവേണ്ടിയുള്ള നിങ്ങളുടെ ആശയങ്ങൾ, ലക്ഷ്യങ്ങൾ, ഭാവി ആവശ്യകതകൾ എന്നിവ സ്വീകരിക്കാനും അതിനുവേണ്ടി ഫലപ്രദമായ ഒരു ബ്ലൂപ്രിന്‍റ് തയ്യാറാക്കാനും അവര്‍ക്ക് കഴിയും.
- ആർക്കിടെക്റ്റുകൾക്ക് ഒരു പ്രൊഫഷണൽ ഡിസൈനിംഗ് പശ്ചാത്തലമുണ്ടെന്ന് മാത്രമല്ല, പ്രദേശത്തെ കെട്ടിടനിര്‍മ്മാണ ചട്ടങ്ങളും നിയന്ത്രണങ്ങളും അവർക്ക് നന്നായി അറിയാം.
ഒരു എഞ്ചിനീയറുടെ പങ്ക്
- കൂടുതൽ ശാസ്ത്രീയമായ പശ്ചാത്തലം ഉപയോഗിച്ച്, നിങ്ങളുടെ വീട് ഘടനാപരമായി സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ഒരു എഞ്ചിനീയർ നിങ്ങളുടെ ആർക്കിടെക്റ്റുമായി സഹകരിച്ച് പ്രവർത്തിക്കും.
- വിവിധ സാങ്കേതിക വശങ്ങൾ, ഘടനാപരമായ ലോഡ് പരിമിതികൾ, ആവശ്യമുള്ള മെറ്റീരിയലുകൾ എന്നിവ അവര്‍ മനസിലാക്കുകയും അതിനനുസരിച്ച് ആസൂത്രണം ചെയ്യാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.
- നിങ്ങളുടെ വീടിനുള്ള ഇലക്ട്രിക്കൽ വയറിംഗ്, പ്ലംബിംഗ് ലേഔട്ട് എന്നിവ എഞ്ചിനീയർമാരുടെ ഉത്തരവാദിത്തമാണ്.
നിങ്ങളുടെ ടീമിൽ ഒരു ആർക്കിടെക്റ്റും എഞ്ചിനീയറും ഉണ്ടായിരിക്കുന്നത് നിങ്ങള്‍ നിര്‍മ്മിക്കുന്ന വീട് മനോഹരവും സുരക്ഷിതവുമായിരിക്കും എന്ന് ഉറപ്പാക്കുന്നു. നിങ്ങളുടെ വീട് നിർമ്മിക്കുന്ന ടീമിനെ തിരഞ്ഞെടുക്കുമ്പോൾ അവരുടെ പ്രാധാന്യം ഓർമ്മിക്കുക.