ഒരു സ്ട്രക്ച്ചറൽ എഞ്ചിനീയറും അവരുടെ സേവനവും എന്തൊക്കെയാണ്?

നിങ്ങളുടെ വീട് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സംരംഭങ്ങളിലൊന്നാണ്, അതിന്‍റെ ആയുസ്സ് നിർണ്ണയിക്കുന്നത് അതിന്‍റെ ഈടാണ്. വരുംതലമുറകൾ വരെ നിലനിൽക്കുന്ന ഒരു വീട് നിങ്ങൾ നിർമ്മിക്കുന്നുവെന്ന് ഒരു സ്ട്രക്ചറല്‍ എഞ്ചിനീയർക്ക് ഉറപ്പാക്കാൻ കഴിയും. നിങ്ങള്‍ ഒരു സ്ട്രക്ചറല്‍ എഞ്ചിനീയറെ നിയമിക്കുന്നില്ലായെങ്കില്‍, നിങ്ങളുടെ വീടിന്‍റെ ആയുസ്സ് പരുങ്ങലിലാകും.

ഒരു സ്ട്രക്ചറൽ എഞ്ചിനീയർ ആരാണ്?

ലളിതമായി പറഞ്ഞാൽ, നിങ്ങളുടെ വീടിന്‍റെ ഘടനാപരമായ സമഗ്രത വിലയിരുത്തുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ഒരു സിവിൽ എഞ്ചിനീയറാണ് സ്ട്രക്ചറല്‍ എഞ്ചിനീയർ. അടിത്തറയുടെ ശക്തി, ചുവരുകളുടെ ദൃഢതയും ഭാരം വഹിക്കാനുള്ള ശേഷിയും, ഉപയോഗിച്ച വസ്തുക്കളായ സിമന്‍റ്, സ്റ്റീൽ, അഗ്രഗേറ്റുകൾ മുതലായവയുടെ ഗുണനിലവാരം എന്നിങ്ങനെയുള്ള പ്രധാന വശങ്ങൾ അവർ വിശകലനം ചെയ്യുന്നു.

എന്തുകൊണ്ടാണ് നിങ്ങൾക്ക് ഒരു സ്ട്രക്ചറൽ
എഞ്ചിനീയറെ വേണ്ടിവരുന്നത്?

തുടക്കക്കാർക്ക് വേണ്ടി പറയട്ടെ, സ്ട്രക്ചറൽ എഞ്ചിനീയർമാർക്ക് വിവിധ നിർമ്മാണ സാമഗ്രികളുടെ ശേഷി എന്തെന്ന് മനസ്സിലാവും. നിങ്ങളുടെ ബജറ്റ് മനസ്സിൽ വെച്ചുകൊണ്ട്, സാധ്യമായ ഏറ്റവും മികച്ച നിലവാരം നേടുന്നതിന് അവര്‍ നിങ്ങളെ സഹായിക്കും.

ഘടനയിലുണ്ടാകുന്ന പരിസ്ഥിതി സംബന്ധമായ അവസ്ഥയുടെ ദീർഘകാല ഫലങ്ങൾ അവർ മനസ്സിലാക്കുന്നു. ശരിയായ മെറ്റീരിയലുകളും ഘടനാപരമായ ആസൂത്രണവും കൊണ്ട്, ഭാവിയിലുണ്ടാകുന്ന ധാരാളം റിപ്പയര്‍ ചെലവുകൾ ലാഭിക്കാൻ അവര്‍ നിങ്ങളെ സഹായിക്കും.

സ്ട്രക്ചറൽ എഞ്ചിനീയർമാർക്ക് സംസ്ഥാന ബിൽഡിംഗ് ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും എല്ലാവരേക്കാളും നന്നായി അറിയാവുന്നതിനാല്‍ നിങ്ങളുടെ വീട് അതനുസരിച്ച് നിർമ്മിച്ചതാണെന്ന് ഉറപ്പാക്കാന്‍ കഴിയും.

നിങ്ങളുടെ വീട് ഗണ്യമായ ദീർഘകാല നിക്ഷേപമാണ്, സ്ട്രക്ചറൽ എഞ്ചിനീയറുടെ വൈദഗ്ദ്ധ്യം നിങ്ങള്‍ക്ക് ഭാവിയിൽ നഷ്ടമുണ്ടാകാതിരിക്കാന്‍ സഹായിക്കും.

അവസാനമായി, എന്നാല്‍ ഏറ്റവും പ്രധാനമായി, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നിങ്ങളുടെ വീട് ദൃഢവും സുരക്ഷിതവുമാണെന്ന് ഒരു സ്ട്രക്ചറൽ എഞ്ചിനീയർ ഉറപ്പാക്കും.

ശരിയായ സ്ട്രക്ചറൽ എഞ്ചിനീയറെ
നിങ്ങൾ എങ്ങനെ തിരഞ്ഞെടുക്കും

അവർക്ക് ലൈസൻസുണ്ടോ?
ലൈസൻസുള്ള ഒരു എഞ്ചിനീയർ നിങ്ങളുടെ ബ്ലൂപ്രിന്‍റുകളിൽ ഒപ്പിട്ട് മുദ്രവെച്ചാൽ മാത്രമേ സംസ്ഥാന സർക്കാർ നിങ്ങൾക്ക് ഒരു കെട്ടിട അനുമതി നൽകുകയുള്ളൂ.

ചുറ്റിലുമുള്ളവരോട് ചോദിക്കുക. ഒരു സ്ട്രക്ചറൽ എഞ്ചിനീയറുടെ വൈദഗ്ദ്ധ്യം എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കാന്‍ അയാളുടെ അല്ലെങ്കിൽ അവളുടെ മുമ്പത്തെ ക്ലയന്‍റുകളുടെ സാക്ഷ്യപത്രങ്ങൾ മാത്രം മതിയാകും. കുടുംബം, സുഹൃത്തുക്കൾ, അടുത്ത പരിചയക്കാർ എന്നിവരെപ്പോലെ നിങ്ങൾ വിശ്വസിക്കുന്ന ആളുകളിൽ നിന്ന് ശുപാർശകൾ തേടുന്നത് നല്ലതാണ്.

അവരുടെ അനുഭവം അന്വേഷിച്ചറിയുക. അവരുടെ മുൻകാല പ്രോജക്റ്റുകൾ പരിശോധിച്ച് നിങ്ങൾക്ക് ഇത് ഉറപ്പാക്കാൻ കഴിയും.

അവ നിശ്ചിത നിലവാരം പുലര്‍ത്തിയിരുന്നോ?

നിശ്ചിത സമയത്തിലും ബജറ്റിലും അവ പൂർത്തീകരിക്കപ്പെട്ടിരുന്നോ?

ഘടനാപരമായി സുരക്ഷിതവും ഈടുള്ളതുമായ ഒരു വീട് നിങ്ങൾ നിർമ്മിക്കുകയാണെന്ന മനഃസമാധാനം മറ്റെല്ലാറ്റിനും ഉപരിയാണ്. അതിനാൽ, മുന്നോട്ട് പോയി ഈ ചൂണ്ടുകോലുകളുടെ സഹായത്തോടെ ശരിയായ സ്ട്രക്ചറൽ എഞ്ചിനീയറെ ജോലിക്കായി നിയമിക്കുക.

ഭവന നിർമ്മാണത്തെക്കുറിച്ചുള്ള അത്തരം കൂടുതൽ ടിപ്പുകൾക്കായി, #ബാത്ഘർക്കി അൾട്രാടെക്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക