വീട് നിര്‍മ്മിക്കുമ്പോഴുള്ള ബഡ്ജറ്റ് സംഭ്രമങ്ങൾ ഒഴിവാക്കണോ?

നിങ്ങളുടെ ജീവിത സമ്പാദ്യത്തിന്‍റെ വലിയൊരു ഭാഗം നിങ്ങൾ ചെലവഴിക്കുന്നു, അതുകൊണ്ട് നിങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നത് ശരിതന്നെയാണ്, കാരണം നിർമ്മാണത്തിന് മുമ്പ് ബജറ്റ് തയ്യാറാക്കുന്നത് പിന്നീട് വളരെയേറെ ചെലവുകള്‍ ലാഭിക്കാൻ സഹായിക്കും.
നിങ്ങളുടെ ചെലവിന്‍റെ ഏറ്റവും വലിയ ഭാഗം ഭൂമി വാങ്ങുന്നതിനായിട്ടാണ് വിനിയോഗിക്കുന്നത്. മെറ്റീരിയലുകൾ വാങ്ങലും ജോലിക്കൂലിയും ആണ് തൊട്ടുപിന്നാലെയുള്ള ചെലവ്. മെറ്റീരിയൽ വിലയും ജോലിക്കൂലിയും തമ്മിലുള്ള അടിസ്ഥാന അനുപാതം 65:35 ആണ്.
മികച്ച ധാരണയ്ക്കായി, 1000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ല വീട് നിര്‍മ്മിക്കുന്നതിനുള്ള ഏകദേശ ചെലവ് ഇതാ:

നിർമ്മാണത്തിന്റെ ഘട്ടങ്ങളും മൊത്തം ചെലവിന്റെ ശതമാനവും

3%

സാധാരണ മണ്ണിലെ കുഴിക്കലും കോൺക്രീറ്റ് അടിത്തറയും

5%

ഇഷ്ടികപ്പണി/കല്ലുപണി- അടിത്തറ വരെ

25%

ഇഷ്ടികപ്പണിയിലെ സൂപ്പർസ്ട്രക്ചർ

20%

വാട്ടർപ്രൂഫിംഗ് ഉൾപ്പെടെ റൂഫിംഗ്

6%

ഫ്ലോറിംഗ്

15%

മരപ്പണികൾ, തടിപ്പണിയിലുള്ള വാതിലുകൾ, ജനാലകൾ

6%

അകത്തെ ഫിനിഷുകൾ

3%

പുറത്തെ ഫിനിഷുകൾ

4%

ജലവിതരണം

8%

ശുചീകരണ പ്രവര്‍ത്തനങ്ങള്‍

5%

വൈദ്യുതീകരണം

നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ പക്കൽ മൊത്തം തുക വേണമെന്നില്ല. ഓരോ ഘട്ടത്തിലും നിങ്ങള്‍ക്ക് ആവശ്യമുള്ള പണത്തിന്‍റെ ലഭ്യത ക്രമീകരിക്കുക, അങ്ങനെയായാല്‍ പണി പൂർത്തിയാകുന്നതിന് മുമ്പ് നിങ്ങളുടെ ബജറ്റ് അതിലംഘിക്കപ്പെടാതെയിരിക്കും.

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക