സുരക്ഷ ആദ്യം, ഓൺ-സൈറ്റ് സുരക്ഷയിലേക്കുള്ള ഒരു ഗൈഡ്
മാർച്ച് 25, 2019
വീട് നിർമ്മാണ പ്രക്രിയയിൽ, സൈറ്റിലെ തൊഴിലാളികളുടെ ക്ഷേമം നിരീക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങളുടെ കരാറുകാരനുമായി സുരക്ഷാ നടപടികൾ ചർച്ച ചെയ്യുകയും പ്രശ്നങ്ങൾ ഉണ്ടെങ്കില്‍ പരിഹരിക്കുകയും വേണം.
നിങ്ങൾ വ്യക്തിഗത ശേഷിയിൽ സൈറ്റ് നിരീക്ഷിക്കുമ്പോൾ, ഇനി പറയുന്ന കാര്യങ്ങള്‍ ഉറപ്പാക്കുക:
• സൈറ്റില്‍ ഒരു പ്രഥമശുശ്രൂഷാ കിറ്റുണ്ട്
• ബ്രിക്ക്, ബ്ലോക്ക് എന്നീ മേസൺമാര്‍ സേഫ്റ്റി ഹെല്‍മെറ്റും കണ്ണടയും ധരിക്കുന്നുണ്ട്
• എല്ലാ തൊഴിലാളികള്‍ക്കും നോൺ-സ്‌കിഡ് വർക്ക് ബൂട്ടുകളുണ്ട്
• പരിചയമുള്ള ഒരാളാണ് സ്കഫോൾഡിംഗ് ജോലി കൈകാര്യം ചെയ്യുന്നത്
• ഉപയോഗിക്കുന്നതിന് മുമ്പ്, ഗോവണി മുകളിലും താഴെയും ബന്ധിപ്പിച്ചിട്ടുണ്ട്
• ഷിഫ്റ്റിന്‍റെ അവസാനം, സൈറ്റിൽ നിന്ന് മൂർച്ചയുള്ള വസ്തുക്കളും ഇലക്ട്രിക്കൽ ഉപകരണങ്ങളും നീക്കം ചെയ്തിരിക്കണം
• എല്ലാ കെമിക്കല്‍ കണ്ടെയ്നറുകളിലും ഒരു കെമിക്കല്‍ അപകട ചിഹ്നം ഉണ്ടായിരിക്കണം
• എല്ലാ ദിവസവും ജോലി ആരംഭിക്കുമ്പോൾ, കരാറുകാരനിൽ നിന്ന് ഒരു സുരക്ഷാ ബ്രീഫിംഗ് ഉണ്ടായിരിക്കണം
കാലാവസ്ഥയ്ക്ക് അനുസൃതമായി, തൊഴിലാളികൾ ശരിയായ തോതില്‍ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഏതെങ്കിലും തൊഴിലാളി ആരോഗ്യത്തെക്കുറിച്ച് പരാതിപ്പെടുകയാണെങ്കിൽ, ഉടന്‍തന്നെ നിങ്ങളുടെ കരാറുകാരനുമായി ആ കാര്യം ചർച്ച ചെയ്യണം.
ഉത്തരവാദിത്തമുള്ള ഒരു ഭവന നിർമ്മാതാവായിരിക്കുന്നതിലൂടെയും നിങ്ങളുടെ നിർമ്മാണ സൈറ്റിൽ സുരക്ഷയുടെ ഉയർന്ന നിലവാരം പുലർത്തുന്നതിലൂടെയും, സമയബന്ധിതമായി പ്രോജക്റ്റ് പൂർത്തീകരിക്കുന്നത് എല്ലാ തൊഴിലാളികൾക്കും അപകടസാധ്യത കുറച്ചുകൊണ്ടാണ് എന്നുള്ളത് നിങ്ങൾ ഉറപ്പാക്കുന്നു.
നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക