നിങ്ങളുടെ അടുക്കള, ബാത്ത്‌റൂം, പുൽത്തകിടി മുതലായവയിലേക്ക് സ്ഥിരമായി ജലചംക്രമണം ഉറപ്പാക്കുന്നതിനാൽ പ്ലംബിംഗ് നിങ്ങളുടെ വീടിന്‍റെ ഒരു പ്രധാന ഘടകമാണ്. ശരിയായതും ദൃഢമായതുമായ ഒരു പ്ലംബിംഗ് സംവിധാനം ഉറപ്പാക്കുന്നതിന്, ആസൂത്രണ ഘട്ടത്തിൽ തന്നെ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.
നിങ്ങളുടെ വാട്ടർ പൈപ്പുകളുടെ വലുപ്പവും മെറ്റീരിയലും ജലത്തിന്‍റെ മർദ്ദത്തെ ആശ്രയിച്ചിരിക്കുന്നു. മെറ്റാലിക് പൈപ്പുകൾക്ക് ശക്തിയും ഈടും ഉള്ളതുകാരണം വാട്ടർ പമ്പുകൾ, സബ്‌മെർസിബിളുകൾ എന്നിവയിലേക്കുള്ള കണക്ഷനുകൾക്ക് അവ അനുയോജ്യമാണ്.
നിങ്ങളുടെ വീടിന്‍റെ ലേഔട്ട് ആസൂത്രണം ചെയ്യുമ്പോൾ, അടുക്കള, കുളിമുറി, അലക്കുമുറി എന്നിവ അടുത്തടുത്ത് സ്ഥാപിക്കുക - ഇത് പൈപ്പിംഗിന്‍റെ ചിലവ് ലാഭിക്കുകയും ജോയിന്‍റുകളിൽ ചോർച്ചയുണ്ടാകാനുള്ള സാദ്ധ്യത കുറയ്ക്കുകയും ചെയ്യും.
കൂടാതെ, ആസൂത്രണ ഘട്ടങ്ങളിൽ നിങ്ങളുടെ വീടിന്‍റെ കണ്‍സീല്‍ഡ് പൈപ്പിംഗിന്‍റെ കാര്യവും തീരുമാനിക്കാം. പൈപ്പുകൾ സ്ഥാപിക്കുന്നത് നിങ്ങളുടെ വീടിന്‍റെ രൂപത്തെ നശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കും.
നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക