Stages of Building New Home Stages of Building New Home

ഒരു പുതിയ വീടിന്‍റെ നിർമ്മാണ ഘട്ടങ്ങൾ

നിങ്ങളുടെ വീട് നിര്‍മ്മിക്കുക എന്നത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നാണ്. നിങ്ങളുടെ വീട് നിങ്ങളുടെ ഐഡന്‍റിറ്റിയാണ്. അതുകൊണ്ടാണ് നിങ്ങളുടെ വീടുനിർമ്മാണത്തിന്‍റെ ഓരോ ഘട്ടത്തിലും എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങളറിയേണ്ടത് നിർണായകമാകുന്നത്. നിങ്ങളുടെ വീടുനിർമ്മാണ യാത്രയുടെ വിവിധ ഘട്ടങ്ങൾ അറിയേണ്ടത് പ്രധാനമാണ്, അങ്ങനെ നിങ്ങളുടെ പുതിയ വീടിന്‍റെ നിർമ്മാണം ആസൂത്രണം ചെയ്യാനും ട്രാക്കുചെയ്യാനും കഴിയും

നിങ്ങളുടെ വീടിന്‍റെ നിർമ്മാണം ആസൂത്രണം ചെയ്യുന്നത് നിങ്ങളെയും ഏകദേശ ബജറ്റിനെയും സഹായിക്കും. മാത്രമല്ല, വിലകൂടിയ പിഴവുകൾ സംഭവിക്കുന്നത് തടയുകയും ചെയ്യും. നിങ്ങളുടെ വീടിന്‍റെ നിർമ്മാണം ശരിയായി ആസൂത്രണം ചെയ്യുമ്പോൾ, നിങ്ങൾക്ക് മെറ്റീരിയലുകളുടെ ഗുണനിലവാരം, ഇന്‍റീരിയറുകൾക്കുള്ള ബജറ്റ് എന്നിവ തീരുമാനിക്കാനും ഓരോ ഘട്ടത്തിനും ആവശ്യമായ പണമൊഴുക്ക് ക്രമീകരിക്കാനും കഴിയും.

നിങ്ങളുടെ ഭാഗ്യത്തിന്, നിങ്ങളുടെ വീടിന്‍റെ നിർമ്മാണത്തെക്കുറിച്ച് കൂടുതലറിയാൻ സഹായിക്കുന്നതിന് ഇന്ത്യയുടെ ഒന്നാം നമ്പർ സിമന്‍റ് ഇവിടെയുണ്ട്. ആസൂത്രണം മുതൽ ഫിനിഷിംഗ് വരെയുള്ള ഓരോ ഘട്ടത്തിലും, ടിപ്പുകളും വിദഗ്ദ്ധോപദേശവും ഉപയോഗിച്ചുകൊണ്ട്, നിങ്ങളുടെ വീട് നിര്‍മ്മിക്കുന്നതിന് നിങ്ങൾക്ക് തയ്യാറെടുക്കാം.

മികച്ച രീതിയിൽ നിങ്ങളെ സഹായിക്കാനായി
വീട് നിര്‍മ്മിക്കുന്നതിന്‍റെ ഘട്ടങ്ങള്‍ ഇതാ:

1

സൈറ്റ് തയ്യാറാക്കലും
അടിസ്ഥാനമിടലും

1

സൈറ്റ് തയ്യാറാക്കലും
അടിസ്ഥാനമിടലും

നിങ്ങളുടെ വീട് പണിയുന്നതിനുള്ള ആദ്യപടി ശക്തമായതും ദൃഢവുമായ ഒരു അടിത്തറയിടലാണ്. ആദ്യം, സൈറ്റിലെ പാറകളും അവശിഷ്ടങ്ങളും നീക്കംചെയ്യുന്നു. മണ്ണ് കുഴിക്കാന്‍ തുടങ്ങുന്നതിന് മുമ്പ്, പ്ലാൻ അനുസരിച്ച് ലേഔട്ട് അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുടെ നിർമ്മാണ ടീം സൈറ്റ് സമനിരപ്പാക്കുകയും അടിസ്ഥാനം സ്ഥാപിക്കുന്നതിന് കുഴികളും ചാലുകളും ഉണ്ടാക്കുകയും ചെയ്യും

കോൺക്രീറ്റ് ഇട്ടുകഴിഞ്ഞാൽ, അത് സെറ്റാകാൻ പൂര്‍ണ്ണമായി ക്യൂറിംഗ് നടത്തണം. ക്യൂറിംഗിനുശേഷം വാട്ടർപ്രൂഫിംഗും ആന്‍റി ടെർമൈറ്റ് പ്രയോഗവും നടത്തുന്നതാണ് നല്ലത്. ഡാംപ് പ്രൂഫ് കോഴ്‌സ് നടത്താൻ UltraTech ILW + അനുയോജ്യമാണ്. തുടർന്ന്, നിങ്ങളുടെ ടീം അടിസ്ഥാനത്തിന്‍റെ മതിലുകൾക്ക് ചുറ്റുമുള്ള ഭാഗം ചെളി ഉപയോഗിച്ച് നിറയ്ക്കണം.

2

ഘടന നിര്‍മ്മിക്കല്‍

2

ഘടന നിര്‍മ്മിക്കല്‍

അടിസ്ഥാനം സെറ്റായിക്കഴിഞ്ഞാൽ, അടുത്ത ഘട്ടം വീടിന്‍റെ ഘടന ഉണ്ടാക്കുക എന്നതാണ്. ജനലുകൾക്കും വാതിലുകൾക്കുമുള്ള ഫ്രെയിമുകൾക്കൊപ്പം പ്ലിന്തുകള്‍, ബീമുകൾ, കോളങ്ങൾ, ചുമരുകൾ, മേൽക്കൂര സ്ലാബുകൾ എന്നിവ സ്ഥാപിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. നിങ്ങളുടെ പുതുതായി നിർമ്മിച്ച വീട് എങ്ങനെയിരിക്കുമെന്ന് നിങ്ങള്‍ക്ക് കാണുവാനായി മുറികൾ വിഭജിക്കപ്പെടും. ഘടനയുടെ ഭൂരിഭാഗവും ഇവ വഹിക്കുമെന്നുള്ളതുകൊണ്ട് ഇതും വീടിന്‍റെ ചുറ്റുമുള്ള കോളങ്ങളും മനസ്സിലാക്കുക. ഇത് നിങ്ങളുടെ വീടിന്‍റെ ശക്തിയും ഘടനയും തീരുമാനിക്കുന്നതിനാൽ നിർമ്മാണത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണിത്. അതിനാൽ നിങ്ങളുടെ പുതിയ വീടിന്‍റെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കേണ്ടത് നിർണായകമാണ്.

3

പ്ലംബിംഗും വയറിംഗും

3

പ്ലംബിംഗും വയറിംഗും

നിങ്ങളുടെ വീടിന്‍റെ കോൺക്രീറ്റ് ഘടന തയ്യാറായ ശേഷം, നിങ്ങൾക്ക് പ്ലംബിംഗ്, ഇലക്ട്രിക്കൽ എന്നീ സംവിധാനങ്ങളുടെ ഇൻസ്റ്റാളിംഗ് ആരംഭിക്കാം. നിങ്ങൾ താമസമായശേഷം നിങ്ങളുടെ ഇലക്ട്രിക്കൽ ബോർഡുകളും സ്വിച്ചുകളും നിങ്ങള്‍ക്ക് പ്രാപ്യമായിരിക്കുമെന്ന് ഉറപ്പാക്കുക. മലിനീകരണം ഒഴിവാക്കാൻ മലിനജല പൈപ്പുകൾ എല്ലായ്പ്പോഴും കുടിവെള്ള പൈപ്പിന് താഴെയായിരിക്കണം. പ്ലാസ്റ്റര്‍ ചെയ്യുന്നതിനുമുമ്പ് മറഞ്ഞിരിക്കുന്ന ഇലക്ട്രിക്കൽ ജോലികൾക്കായി ചുമരുകല്‍ക്കുള്ളിൽ വയറുകള്‍ സഹിതം പിവിസി പൈപ്പുകള്‍ സ്ഥാപിക്കുന്നു. ഇത് ഭംഗിക്ക് മാത്രമല്ല, ഈർപ്പം, ചൂട്, കരണ്ടുന്ന ജീവികള്‍ തുടങ്ങിയവയില്‍ നിന്ന് വയറുകളെ സംരക്ഷിക്കുന്നു. ഇത്രയും ചെയ്തുകഴിഞ്ഞാൽ, മതിലുകൾ പ്ലാസ്റ്റർ ചെയ്യുന്നു.

4

വാതിലുകളും
ജനലുകളും സ്ഥാപിക്കല്‍

4

വാതിലുകളും
ജനലുകളും സ്ഥാപിക്കല്‍

വാള്‍ ഫിനിഷ് ഉപയോഗിച്ച് ചുവരുകൾ പ്ലാസ്റ്റർ ചെയ്തുകഴിഞ്ഞാൽ, വാതിലുകളും ജനലുകളും പിടിപ്പിക്കണം. വാതിലുകളും ജനലുകളും ഇൻസുലേഷന്‍‌‌, വെന്‍റി‌ലേഷന്‍ എന്നിവ നൽകുന്നു, അതിനാൽ ഉപയോഗിക്കേണ്ട ശരിയായ വസ്തുക്കളെക്കുറിച്ച് നിങ്ങളുടെ കരാറുകാരനോട് സംസാരിക്കുക.

5

ഫിനിഷിംഗ്

5

ഫിനിഷിംഗ്

അവസാനമായി, നിങ്ങളുടെ നിർമ്മാണ ടീം ടൈലുകൾ നിരത്തുകയും ഇലക്ട്രിക്കൽ ബോർഡുകൾ, ക്യാബിനറ്റുകൾ, അടുക്കള കൗണ്ടർടോപ്പുകൾ എന്നിവ പിടിപ്പിക്കുകയും ചെയ്യും. എല്ലാ ഘടകങ്ങളും ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ വീട് പെയിന്‍റ്. ചെയ്യാനോ വാൾപേപ്പറുകൾ ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്യാനോ കഴിയും. നിങ്ങളുടെ വീടിന്‍റെ ഫിനിഷിംഗ് ഡക്കോറിനെക്കുറിച്ച് നിങ്ങളുടെ കുടുംബാംഗങ്ങളുമായി ചര്‍ച്ചചെയ്യുക.

വീട് നിർമ്മാണത്തിന്‍റെ ഓരോ ഘട്ടവും നിയന്ത്രണത്തിലാണെന്ന് ഉറപ്പാക്കുന്നതിന് മേൽനോട്ടം പ്രധാനമാണെന്ന് ഓർമ്മിക്കുക. പുരോഗതിയുടെയും സാധനങ്ങളുടെയും കണക്കെടുക്കാൻ നിങ്ങൾ എല്ലാ ദിവസവും സൈറ്റ് സന്ദർശിക്കണം. നിങ്ങളുടെ പുതിയ വീടിന്‍റെ നിർമ്മാണത്തിലെ ഏത് ഘട്ടത്തിലും നിങ്ങൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ, വിദഗ്ദ്ധോപദേശത്തിനോ ശരിയായ നിർമാണ സാമഗ്രികൾ കണ്ടെത്തുന്നതിനോ നിങ്ങളുടെ അടുത്തുള്ള UltraTech ബിൽഡിംഗ് സൊല്യൂഷൻസ് സ്റ്റോർ സന്ദർശിക്കാവുന്നതാണ്.

കൂടുതൽ ഭവന നിർമ്മാണ ടിപ്പുകൾക്കും ഉപദേശങ്ങൾക്കുമായി അൾട്രാടെക് സിമന്‍റിന്‍റെ #ബാത്ഘർക്കി ട്യൂണ്‍ ചെയ്യുക

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക