നിങ്ങളുടെ കരാറുകാരനുമായി ഒപ്പിട്ട കരാറിന്‍റെ പ്രാധാന്യം

മാർച്ച് 25, 2019

നിങ്ങളുടെ കരാറുകാരനിൽ നിന്ന് ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം അയാളുമായി ഒരു കരാറിൽ ഒപ്പിടുക എന്നതാണ്. കരാറുകാരൻ തന്‍റെ സമയപരിധികളിൽ ഉറച്ചുനിൽക്കുകയും കൃത്യസമയത്ത് നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്താൽ, നിങ്ങളുടെ ബജറ്റിനുള്ളിൽ തന്നെ നിങ്ങൾ നില്‍ക്കും. കൂടാതെ, ഭാവിയിൽ എന്തെങ്കിലും തർക്കങ്ങൾ ഉണ്ടാകുന്നത് ഒഴിവാകാൻ ഇത് സഹായിക്കുകയും ചെയ്യും.

നിങ്ങൾ കരാർ രേഖ തയ്യാറാക്കുന്നതിനുമുമ്പ്, സ്വന്തമായി വീട് നിർമ്മിച്ച നിങ്ങളുടെ ബന്ധുക്കൾ, പരിചയക്കാർ, അയൽക്കാർ എന്നിവരുമായി സംസാരിക്കുക. ഒരു കരാറുകാരനുമായി ഉണ്ടാകാവുന്ന പ്രശ്നങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നൽകാൻ അവർക്ക് കഴിയും. നിങ്ങളുടെ കരാറിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നുവെന്ന് ഉറപ്പാക്കുക:

• സേവനങ്ങളുടെ വില, അതായത് കരാറുകാരന്‍റെ ഫീസും തൊഴിൽ ചെലവും

• തൊഴിലാളികളുടെ വിന്യസിക്കലും സമയപരിധിയും

• നിർമ്മാണം പൂർത്തിയാക്കുന്ന തീയതി

• മുൻകൂട്ടി പ്രതീക്ഷിക്കാത്ത ആവശ്യങ്ങൾക്കുള്ള താൽക്കാലിക ഫണ്ടുകൾ

കഴിയുമെങ്കിൽ, നിങ്ങളുടെ പ്രമാണം പരിശോധിക്കാൻ ഒരു നിയമ വിദഗ്ദ്ധനെ സമീപിച്ചശേഷം കരാര്‍ ഒപ്പിടുക. കരാറുകാരനും നിങ്ങളും ഒപ്പിട്ട ശേഷം, കരാർ നോട്ടറിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തുക.


ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക