നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക
നിങ്ങൾ ഒരു പ്ലോട്ട് താമസസ്ഥലമായോ വാണിജ്യസ്ഥലമായോ വാങ്ങാൻ തിരഞ്ഞെടുക്കുമ്പോൾ, അത് വാസ്തുപ്രകാരം തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. കാരണം, ഭൂഭാഗം ചലിക്കാത്ത ഒരു നിശ്ചിത രൂപമാണ്, അതിനാൽ അത് പോസിറ്റീവ് മനോഭാവം പ്രകടിപ്പിക്കുകയും നെഗറ്റീവ് എനർജിയിൽ നിന്ന് അകന്നുപോകുകയും ചെയ്യണമെന്ന് ഉറപ്പാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. വീടിനുള്ള വാസ്തു ശാസ്ത്രം പ്ലോട്ട് വാസ്തുവിൽ നിന്ന് വ്യത്യസ്തമാണ്. അതുകൊണ്ട്, ശരിയായ പ്ലോട്ട് ലഭിച്ചോ ഇല്ലയോ എന്ന് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, എല്ലാം വിശദമായി മനസ്സിലാക്കാൻ ഈ വായന നിങ്ങളെ സഹായിക്കും.
ഒന്നാമതായും സർവപ്രധാനമായും, ഒരു പ്ലോട്ട് വാങ്ങുന്നതിന് മുമ്പ് പാലിക്കേണ്ടതായ വാസ്തു മാർഗനിർദേശങ്ങൾ മനസ്സിലാക്കുക. ഈ വിഭാഗത്തിൽ ഓർമിക്കേണ്ട മൂന്ന് അത്യന്താപേക്ഷിതമായ ടിപ്സ് ഉണ്ട്:
പോസിറ്റിവിറ്റി പ്രസരിപ്പിക്കുന്നതിന് നിങ്ങളുടെ പ്ലോട്ട് സമാധാനപരവും ശാന്തവും ചുറ്റുപാടും ധാരാളം പച്ചപ്പുള്ളതുമായിരിക്കണം. ഫലഭൂയിഷ്ഠമായ മണ്ണ് പ്ലോട്ടിന് ചുറ്റുമുള്ള നല്ല മണ്ണിന്റെ സൂചനയാണ്. പ്ലോട്ട് വാസ്തുവുമായി മുന്നോട്ടു പോകുന്നതിനു മുമ്പ്, ആ ഭൂമിയുടെ ഒരു ഭാഗത്ത് നിൽക്കുകയും അതിന്റെ അനുരണനങ്ങൾ അനുഭവിക്കുകയും ചെയ്യുന്നത് നല്ലതാണ്. നിങ്ങൾ അവിടെ ആയിരിക്കുമ്പോൾ നിങ്ങൾക്ക് പോസിറ്റീവ് അനുഭവവേദ്യമാകണം. ഏതെങ്കിലും തരത്തിലുള്ള വിഷമയമായതോ നിഷേധാത്മകമോ ആയ ചിന്തകൾ വർജിക്കേണ്ടതുണ്ട്.
വാസ്തു പ്രകാരം ഭൂമി തിരഞ്ഞെടുക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട നിരീക്ഷണങ്ങളിലൊന്നാണ് സൈറ്റ് ക്രമീകരണം. വാസ്തു മാർഗനിർദേശങ്ങൾ ശാസ്ത്രീയ കാരണങ്ങളുടെയും യുക്തിയുടെയും അടിസ്ഥാനത്തിലുള്ളതാണ്. ഏത് നഗരത്തിലും, റോഡിന്റെ ഇരുവശങ്ങളിലും വീടുകൾ/അപ്പാർട്മെന്റുകൾ ഉണ്ട്, നാല് ദിശകളിലും വീടുകൾ ഉള്ളപ്പോൾ നഗരം കൂടുതൽ സൗന്ദര്യാത്മകമായി കാണപ്പെടുന്നു. അതിനാൽ, പ്ലോട്ട് വാസ്തു പ്രകാരം, നാല് ദിശകളും ഉത്തമമായി കണക്കാക്കപ്പെടുന്നു. പണ്ഡിതന്മാർ, പുരോഹിതന്മാർ, തത്ത്വചിന്തകർ, പ്രൊഫസർമാർ എന്നിവർക്ക് കിഴക്കോട്ടുള്ള ദർശനം നല്ലതാണ്. അധികാരത്തിലുള്ളവർക്കും ഭരണച്ചുമതല നിർവഹിക്കുന്നവർക്കും വടക്കുദർശനം ഉത്തമമാണ്. സമൂഹത്തെ പിന്താങ്ങുന്ന സേവനങ്ങൾ നൽകുന്നവർ എന്ന നിലയിൽ ബിസിനസ് ശ്രേണിയിലുള്ളവർക്കും മാനേജ്മെന്റ് തലത്തിൽ ജോലി ചെയ്യുന്നവർക്കും പടിഞ്ഞാറ് ദർശനമാണ് നല്ലത്.
വീടുനിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ ആരംഭിക്കുന്നതിന് മുമ്പായി, ആ ഭൂമിയുടെ മുൻകാല ഉപയോഗത്തെക്കുറിച്ച് പരിശോധിച്ചറിയേണ്ടത് പ്രധാനമാണ്. കൃഷിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം എന്ന നിലയിൽ ഏറ്റവും ഫലഭൂയിഷ്ഠമായ മണ്ണുള്ള ഇടം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. പൊതുവെ, കൃഷിക്ക് അനുയോജ്യമായ മണ്ണ് കെട്ടിടത്തിന്റെ അടിത്തറയ്ക്കും ഉത്തമമാണ്. കറുത്ത മണ്ണ് കൃഷിക്കും കെട്ടിടങ്ങൾക്കും നല്ലതല്ല, കാരണം അത് വെള്ളം നിലനിർത്തുകയും അടിത്തറയിൽ നനവ് പടർത്തുകയും ചെയ്യും. നിർമാണത്തിനായി പാറകൾ നിറഞ്ഞ ഭൂമി ഒഴിവാക്കുക. മണ്ണ് വളരെ അയഞ്ഞതാണെന്ന് സൂചിപ്പിക്കുന്നതിനാൽ ധാരാളം പുഴുക്കൾ ഉള്ള സ്ഥലവും ഒഴിവാക്കേണ്ടതുണ്ട്.
പ്ലോട്ടിന് ചുറ്റുമായി റോഡ് ഉണ്ടാക്കൽ പരിഗണിക്കുക എന്നതാണ് അടുത്ത ഘട്ടം. ചില സൂചകങ്ങൾ ചുവടെ ചേർക്കുന്നു:
നല്ല സൈറ്റ് :
ശരാശരി സൈറ്റ് :
മോശം സൈറ്റ് :
പ്ലോട്ട് വാസ്തുവിന്റെ മറ്റൊരു പ്രധാന വശം തിരഞ്ഞെടുത്ത പ്ലോട്ടിന്റെയോ ഭൂമിയുടെയോ രൂപമാണ്. സർവസാധാരണമായ നാല് രൂപങ്ങൾ ചുവടെ :
ദീർഘചതുരാകൃതിയിലുള്ള പ്ലോട്ട് :വാസ്തു പ്രകാരം 1:2 അനുപാതത്തിൽ നീളവും വീതിയും ഉള്ള ഒരു പ്ലോട്ട് ഉത്തമമായ ഭൂമി തിരഞ്ഞെടുക്കലായി കണക്കാക്കപ്പെടുന്നു. നീളം വടക്കോട്ടും വീതി പടിഞ്ഞാറോട്ടും മുഖമാണെങ്കിൽ അത് ഏറ്റവും അനുയോജ്യമാണെന്ന് പരിഗണിക്കപ്പെടുന്നു. അത്തരം പ്ലോട്ടുകൾ നല്ല ആരോഗ്യവും സമ്പത്തും സമൃദ്ധിയും നൽകുന്നു.
ത്രികോണാകൃതിയിലുള്ള പ്ലോട്ട് :ത്രികോണാകൃതിയിലുള്ള പ്ലോട്ട് നല്ലതല്ല. അത്തരം സൈറ്റുകൾ വാസ്തു പ്രകാരം തീപിടിത്തത്തിനും നാശനഷ്ടങ്ങൾക്കും സാധ്യതയുള്ളതാണ്.
അണ്ഡാകാരത്തിലുള്ള പ്ലോട്ട് :അണ്ഡാകാരത്തിലുള്ള പ്ലോട്ടുകൾ വീടുകളുടെ നിർമാണത്തിന് ഉത്തമമായി പരിഗണിക്കപ്പെടുന്നില്ല. വാസ്തു പ്രകാരം, അത്തരം പ്ലോട്ടുകൾ ഉടമകൾക്ക് നിർഭാഗ്യം കൊണ്ടുവരുന്നതാണ്.
വാസ്തു പ്രകാരം ഭൂമി തിരഞ്ഞെടുക്കുന്നതിന് മുമ്പ് പ്ലോട്ടിന്റെ ഏകരൂപതയും ശ്രദ്ധിക്കേണ്ടതാണ് :
പാർപ്പിട ആവശ്യങ്ങൾക്കായി നിങ്ങൾ പ്ലോട്ട് വാസ്തു നോക്കുകയാണെങ്കിൽ, അതൊരു പരന്ന ഭൂമിയാണെന്ന് ഉറപ്പുവരുത്തുക. ഒരുപക്ഷെ പ്ലോട്ട് ഏങ്കോണിച്ചതാണെങ്കിൽ, തെക്ക്-പടിഞ്ഞാറ് അല്ലെങ്കിൽ വടക്ക്-കിഴക്ക് ഭാഗത്തേക്കാണ് ചരിവ് വരുന്നതെങ്കിൽ അത് അനുകൂലമായിരിക്കും. ചരിവ് പടിഞ്ഞാറോട്ട് ആണെങ്കിൽ, അത് കുടുംബാംഗങ്ങൾ തമ്മിലുള്ള പൊരുത്തക്കേടിനെ അടയാളപ്പെടുത്തുകയും ആരോഗ്യത്തിന് ഹാനി വരുത്തുകയും ചെയ്യും.
നിങ്ങളുടെ പ്ലോട്ട് വിജയവും സന്തോഷവും കൊണ്ട് അനുഗ്രഹീതമാണെന്ന് ഉറപ്പാക്കാനുള്ള ചില വാസ്തു ടിപ്പുകൾ ഇതാ. നിങ്ങൾ വാസ്തു പ്രകാരം ഒരു പ്ലോട്ട് വാങ്ങുന്നതിന് മുമ്പോ ഭൂമി തിരഞ്ഞെടുക്കാൻ തീരുമാനിക്കുന്നതിന് മുമ്പോ ഇത് മനസ്സിൽ വയ്ക്കുക. നിങ്ങൾ ഒരു വീട് പണിയുന്നതിനുള്ള ചെലവ് കണക്കാക്കുകയും പ്ലോട്ട് വാസ്തു അന്തിമമാക്കുകയും ചെയ്യുന്നതിനു മുമ്പ്, ഒരു പ്ലോട്ട് വാങ്ങുന്നതിനുള്ള നിയമപരമായ ആവശ്യകതകൾ മനസ്സിലാക്കുന്നത് നല്ലതാണ്. ഞങ്ങളുടെ ലേഖനത്തിലൂടെ നിങ്ങൾക്ക് ഇത് വിശദമായി മനസ്സിലാക്കാവുന്നതാണ്:
https://www.ultratechcement.com/home-building-explained-single/5-must-have-documents-to-avoid-legal-hassles-later