നിങ്ങളുടെ വീടിന്റെ ചുമർ തേയ്‌ക്കൽ എങ്ങനെ പൂർത്തിയാക്കാം

ഓഗസ്റ്റ് 25, 2020

പ്ലാസ്റ്ററിംഗ് പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ഈ 5 കാര്യങ്ങൾ ചെയ്യുക

പ്ലാസ്റ്ററിംഗിന് ശേഷം ചുമരിന്‍റെ പ്രതലത്തിൽ ചില പ്രശ്നങ്ങൾ സംഭവിക്കാറുണ്ട്: വിള്ളലുകള്‍, എഫ്ലോറസെൻസ് എന്നിവ അല്ലെങ്കിൽ വെളുത്ത പാച്ചുകള്‍. ഇവ പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രോജക്റ്റുകളിൽ ഒന്നായ നിങ്ങളുടെ വീടിന്‍റെ സൗന്ദര്യാത്മകതയ്ക്ക് ക്ഷതം വരുത്തും.

പ്ലാസ്റ്ററിംഗ് പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് അല്ലെങ്കില്‍ പരിഹരിക്കുന്നതിന് ഇനിപ്പറയുന്ന ടിപ്പുകൾ ഓർമ്മിക്കുക.

  • മോർട്ടാർ സ്ഥാപിച്ച ശേഷം, കരണ്ടികൊണ്ട് അമിതമായി പരത്തുന്നത് ഒഴിവാക്കുക, കാരണം ഇത് പിന്നീട് വരള്‍ച്ചയ്ക്കും വിള്ളലിനും ഇടയാക്കുന്നു.
  • നല്ല നിലവാരമുള്ള മണൽ മാത്രം ഉപയോഗിക്കുക. മണലിൽ അധികമായി ചെളി ഇല്ലെന്ന് ഉറപ്പാക്കുക.
  • പത്ത് ദിവസത്തേക്ക് മതിയായ ക്യൂറിംഗ് നടത്തുന്നത് ഉറപ്പാക്കുക. ഇത് മോർട്ടറിനെ ശക്തിപ്പെടുത്തുന്നു.
  • ഫിനിഷിംഗ് സമയത്ത് ഒരിക്കലും പ്ലാസ്റ്ററിന്‍റെ ഉപരിതലത്തില്‍ സിമന്‍റ് വിതറരുത്.
  • ചുമരിന്‍റെ ഉപരിതലത്തിൽ വെളുത്ത പാടുകൾ രൂപം കൊള്ളുന്നുവെങ്കിൽ, ഉണങ്ങിയ ബ്രഷ് ഉപയോഗിച്ച് അവിടം വൃത്തിയാക്കുക, നേർപ്പിച്ച ആസിഡ് ലായനിയുടെ ഒരു കോട്ടിംഗ് പ്രയോഗിച്ചശേഷം അത് ഉണങ്ങാന്‍ വിടുക.

നിങ്ങളുടെ വീട്ടിലെ പ്ലാസ്റ്ററിംഗ് പ്രശ്നങ്ങൾ ഒഴിവാക്കാനും പരിഹരിക്കാനും സഹായിക്കുന്ന ചില ടിപ്പുകൾ ഇവയായിരുന്നു.

 


ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക