ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക

പുറംചുവരുകൾക്കുള്ള നിറം എങ്ങനെ തിരഞ്ഞെടുക്കാം?

നിങ്ങളുടെ വീടിന്റെ പുറംഭാഗത്തെ പെയിന്റ് നിറങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം എന്നതിനെക്കുറിച്ച്‌ ആശയക്കുഴപ്പത്തിലായ ഒരാളാണ് നിങ്ങളെങ്കിൽ, ഈ ലേഖനം വീടിന്റെ പുറംനിറങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം എന്ന ജോലി എളുപ്പത്തിലും വേഗത്തിലുമാക്കും.

വീടിന്റെ പരിസരത്ത് പ്രവേശിക്കുന്ന ഏതൊരാൾക്കും ശാശ്വതമായ മതിപ്പ് ഉളവാക്കാൻ ഞങ്ങൾ പലപ്പോഴും വീടിന്റെ ഇന്റീരിയറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, എന്നാൽ സന്ദർശകർക്ക് നമ്മുടെ വീടിന്റെയും വ്യക്തിത്വത്തിന്റെയും ആദ്യ മതിപ്പ് നൽകുന്നത് വീടിന്റെ പുറംഭാഗങ്ങളാണെന്ന വസ്തുത അപൂർവമായി ഞങ്ങൾ പരിഗണിക്കുന്നു. പുറത്തെ ഭിത്തികൾക്ക് ശരിയായ നിറം തിരഞ്ഞെടുക്കുന്നത് അങ്കലാപ്പിലാക്കുന്നതും അതിരുകടന്നതുമായ അനുഭവമായിരിക്കും, എന്തുകൊണ്ടെന്നാൽ നിങ്ങൾ തെറ്റായ നിറം തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങളുടെ വീടിന്റെ പുറം ഒറ്റനോട്ടത്തിൽ നിറം മങ്ങിയതും വിരസവുമാണെന്ന് തോന്നാം. നിങ്ങൾ വീടിന്റെ പുറംഭാഗത്തിന് ഒരു കടുപ്പത്തിലുള്ള കളർ തിരഞ്ഞെടുക്കുകയാണെങ്കിൽ, അത് അയൽപക്കത്തെ വാസ്തുവിദ്യാ വിശദാംശങ്ങളും രൂപകൽപനയും വൃത്തികേടാക്കുന്ന, അതിരുകടന്നതും അത്യധികവുമായ എന്തെങ്കിലും പോലെ തോന്നാം. എന്നാൽ നിങ്ങളുടെ വീടിന്റെ പുറംഭാഗ പെയിന്റ് നിറങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാമെന്നും മികച്ച പുറംഭാഗ പെയിന്റ് സംയോജനങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാമെന്നും നിങ്ങൾക്കറിയാമെങ്കിൽ, വീടിന്റെ പുറംനിറം നിങ്ങളുടെ വീടിന്റെ മനോഹാരിതയ്ക്ക് മൂല്യം കൂട്ടും.
 

പുറംഭാഗ ചുവരുകൾക്ക് നിറങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള ടിപ്സ്
 

How to Choose Colour for Exterior Walls

നിങ്ങളുടെ ഗൃഹനിർമാണ യാത്രയിലെ ഏറ്റവും ആവേശകരമായ ഘട്ടങ്ങളിലൊന്നാണ് നിങ്ങളുടെ വീടിനുള്ള നിറങ്ങൾ തിരഞ്ഞെടുക്കുക എന്നത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന നിറങ്ങൾ നിങ്ങളുടെ വീടിന്റെ കാഴ്ച സംബന്ധിച്ച ആകർഷണശക്തി നിർണയിക്കും. വീടിന്റെ പുറംഭാഗത്തെ പെയിന്റ് നിറങ്ങളുടെ തിരഞ്ഞെടുപ്പിനെയും ധാരണയെയും ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതിനാൽ, മനസ്സിൽ സൂക്ഷിക്കേണ്ട ചില ടിപ്സ് ഞങ്ങൾ നിങ്ങൾക്കായി അവതരിപ്പിക്കുന്നു, അതുവഴി നിങ്ങൾക്ക് നിങ്ങളുടെ നിറങ്ങൾ കൃത്യമായി തിരഞ്ഞെടുക്കാൻ സാധിക്കും :

 

  • 1. സംയോജനങ്ങൾ : ലളിതം സുന്ദരം
    വളരെയധികം നിറങ്ങൾ അന്തിമമായി വളരെ അലങ്കോലമായി കാണപ്പെടുമെന്ന് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. ലാളിത്യം മുഖമുദ്രയാക്കുകയും നിങ്ങളുടെ വീടിന് ഒന്നോ രണ്ടോ ബാഹ്യനിറങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് നല്ലത്. കാഴ്ച അൽപം ഏകതാനമാണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, ഒരേ നിറത്തിലുള്ള വ്യത്യസ്ത ഷെയ്ഡുകൾ നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്.

  • 2. നിറങ്ങളുടെ തിരഞ്ഞെടുപ്പ് :
    നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾ പലവിധ സാധ്യതകൾ അന്വേഷിച്ചറിയേണ്ടതുണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ള നിറങ്ങൾ ചുരുക്കാൻ ശ്രമിക്കുമ്പോൾ പ്രചോദനവും പരാമർശങ്ങളും തിരയുക, തുടർന്ന് അവയ്ക്കായി സംയോജനങ്ങൾ സൃഷ്ടിക്കുക. പൊടി എളുപ്പത്തിൽ അടിഞ്ഞുകൂടുന്ന കറുപ്പും ഇരുണ്ട നിറങ്ങളും ഒഴിവാക്കുക.

  • 3. പ്രകാശത്തിലെ ഘടകം :
    ഷെയ്ഡ് കാർഡിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന നിറവും ഷെയ്ഡും നിങ്ങളുടെ വീടിന്റെ പുറംഭാഗത്ത് പ്രയോഗിക്കുമ്പോൾ, അതിൽ വീഴുന്ന പ്രകാശത്തിന്റെ ഗുണവും തരവും അനുസരിച്ച്‌ വളരെ വ്യത്യസ്തമായി കാണപ്പെടും. ചുവരിൽ കുറച്ച്‌ നിറങ്ങളും ഷെയ്ഡുകളും അടിച്ച് ഗുണപരീക്ഷണം നടത്തുന്നതാണ് നല്ലത്, അന്തിമമായി അത് എങ്ങനെ കാണപ്പെടും എന്നതിനെക്കുറിച്ചുള്ള മികച്ച ആശയം അതുവഴി ലഭിക്കും.

  • 4. ചുറ്റുപാടുകൾ :
    നിങ്ങളുടെ വീടിന്റെ പുറംനിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ വീടിന്റെ സ്ഥാനവും പരിസരങ്ങളും പരിഗണിക്കണം. നിങ്ങളുടെ വീട് വേറിട്ടുനിൽക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ചുറ്റുപാടുകളുടെയും പശ്ചാത്തലത്തിന്റെയും മനോസ്ഥിതിക്കും കാലാവസ്ഥയ്ക്കും അനുസൃതമായി നിറങ്ങൾ തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പാക്കുക.

  •  5. വെറും പെയിന്റുകൾക്ക് അപ്പുറം ചിന്തിക്കുക :
    വാതിലുകളും ജനലുകളും കൊണ്ടു മാത്രമല്ല, ചില ഫർണിച്ചറുകൾ, പുരാവസ്തുക്കൾ, ചെടികൾ എന്നിവയാലും നിങ്ങളുടെ വീടിന്റെ പുറംഭാഗം സജീവമാകും. മെറ്റീരിയലും ലൈറ്റിംഗും ശരിയായി തിരഞ്ഞെടുക്കുക, അതുവഴി നിങ്ങളുടെ വീടിന്റെ ബാഹ്യനിറങ്ങളുമായി എല്ലാം ഒത്തുപോകും. കൂടാതെ, ട്രിമ്മുകൾക്കും ആക്സന്റ് നിറങ്ങൾക്കും ഒരു നല്ല വർണസംയോജനം തിരഞ്ഞെടുക്കുക.

  • 6. ഈട് :
    നിങ്ങളുടെ വീടിന്റെ പുറംഭാഗ പെയിന്റിന്റെ പരിപാലനം ഒരുപോലെ പ്രധാനമാണ്. പെയിന്റുകൾ തിരഞ്ഞെടുക്കുമ്പോൾ, നിറം കണക്കിലെടുക്കാതെ, നിങ്ങൾ മോടിയുള്ളതും കുറഞ്ഞ അറ്റകുറ്റപ്പണികളുള്ളതുമായ പെയിന്റുകൾ തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പാക്കുക. സാധാരണഗതിയിൽ, ‘സാറ്റിൻ’, ‘എഗ്ഗ്ഷെൽ’ പെയിന്റുകൾ മികച്ച ഈട് വാഗ്ദാനം ചെയ്യുന്നതും വൃത്തിയാക്കാൻ എളുപ്പവുമാണ്. അവ നിങ്ങളുടെ നിറങ്ങൾക്ക് നല്ല ഫിനിഷും നൽകുന്നു.

  • 7. പ്രമേയം :
    നിങ്ങളുടെ വീടിന്റെ പുറംഭാഗ പെയിന്റ് നിറങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം എന്ന ആശയക്കുഴപ്പത്തിൽ നിന്ന് രക്ഷപ്പെടാൻ, നിങ്ങൾ ആദ്യം ഒരു പ്രമേയം സജ്ജീകരിക്കാൻ ശ്രമിക്കണം. വീടിന്റെ നിറത്തിന് പുറത്ത് ഒരു പ്രമേയം സജ്ജീകരിക്കുന്നത്, ബാഹ്യഭിത്തികൾക്ക് ശരിയായ നിറം തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ വീടിനെ ബുദ്ധിമോശം എന്നതിലുപരി സൗന്ദര്യാത്മകമാക്കി മാറ്റുകയും ചെയ്യും.

  • 8. സീസൺ :
    ബാഹ്യഭിത്തികൾക്ക് നിറം നൽകുന്നത് മടുപ്പുളവാക്കുന്ന ഒരു ജോലിയാണെങ്കിലും ശരിയായ സീസണിൽ അത് ഫലപ്രദമായി ചെയ്യാനാകും. വേനൽക്കാലത്ത് പെയിന്റ് ചെയ്താൽ പുറംഭാഗ പെയിന്റിന്റെ ആയുസ്സ് വർദ്ധിക്കുന്നു. വേനൽക്കാലത്ത് ശരിയായ താപനിലയിൽ പെയിന്റ് ശരിയായി ഉണങ്ങാൻ അവസരം ലഭിക്കുന്നു. മഞ്ഞുകാലത്തോ മഴക്കാലങ്ങളിലോ നിങ്ങൾ പുറംഭാഗങ്ങൾ പെയിന്റ് ചെയ്യുകയാണെങ്കിൽ, പുറംഭിത്തികൾക്ക് വീണ്ടും വീണ്ടും നിറം നൽകാനുള്ള പ്രക്രിയ ആവർത്തിക്കേണ്ടിവരും.

  • 9. ടെസ്റ്റ് :
    പുറംഭാഗ ഭിത്തികൾക്കായുള്ള ശരിയായ നിറത്തിനായി കുറച്ച് ഓപ്ഷനുകൾ നിങ്ങൾ തിരഞ്ഞെടുത്തുകഴിഞ്ഞാൽ, കളർ സാമ്പിളുകൾ നേടുകയും ബാഹ്യഭിത്തികളിൽ അവയുടെ മാതൃകകൾ പരീക്ഷിക്കുകയും ചെയ്യുക. ദിവസത്തിലെ വ്യത്യസ്ത സമയങ്ങളിൽ ആ ഇടങ്ങൾ പരിശോധിക്കുക. സൂര്യപ്രകാശത്തിലും തണലിലും അവ കാണുക; ബാഹ്യചുവരുകൾക്ക് ശരിയായ നിറം തിരഞ്ഞെടുക്കാൻ ഇത് നിങ്ങളെ സഹായിക്കും. വീടിന്റെ ബാഹ്യഭാഗം കാഴ്ചയിൽ ഏത് തരത്തിലാണ് മികച്ചതായി തോന്നുക എന്നതിനെക്കുറിച്ച് ഇപ്പോഴും ആശയക്കുഴപ്പമുണ്ടെങ്കിൽ, നിങ്ങൾക്ക് ഒരു പ്രൊഫഷണൽ ഡിസൈനറുടെയോ അല്ലെങ്കിൽ അടുത്ത സുഹൃത്തിന്റെയോ സഹായം തേടാം.

വിദഗ്ദ്ധരിൽ നിന്ന് സഹായം തേടുക :
പിഴവുകളില്ലാത്ത പെയിന്റിംഗ് അനുഭവം സ്വന്തമാക്കുന്നതിനുള്ള സഹായത്തിനും മാർഗനിർദേശത്തിനുമായി അൾട്രാടെക്കിലെ ബിൽഡിംഗ് കോൺട്രാക്ടറുമായി ബന്ധപ്പെടുക.

ഈ ഗൈഡിന്റെ സഹായത്തോടെ, നിങ്ങളുടെ വീടിന് മനോഹരമായ ഒരു പുറംഭാഗം ഉണ്ടാക്കാനാകും, എന്നാൽ ഉൾഭാഗത്തിന്റെ കാര്യമോ? നിങ്ങളുടെ വീടിന്റെ ഉൾഭാഗത്തിന് അതിവിശിഷ്ടമായ രൂപം നൽകുന്നതിന്, നിങ്ങൾ വ്യത്യസ്ത ചുവർ ഫിനിഷുകൾ പരീക്ഷിക്കണം. കൂടുതൽ അറിയാൻ ബ്ലോഗ് വായിക്കുക:- ടൈപ്സ് ഓഫ് വാൾ ഫിനിഷിങ് ഫോർ എ ബ്യൂട്ടിഫുൾ ഇന്റീരിയർ.