അടിത്തറ പാകുമ്പോൾ മേൽനോട്ടം അനിവാര്യമായിരിക്കുന്നത് ഇതുകൊണ്ടാണ്

മാർച്ച് 25, 2019

ശക്തമായ ഒരു വീടിന്‍റെ രഹസ്യം ശക്തമായ അടിത്തറയാണ്. അതിനാൽ, അടിത്തറയിടുന്നതിന് മേൽനോട്ടം വഹിക്കുമ്പോൾ നിങ്ങൾ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇന്‍റീരിയറുകളിൽ നിന്ന് വ്യത്യസ്തമായി, ഒരിക്കൽ സ്ഥാപിച്ച അടിസ്ഥാനം പിന്നീട് മാറ്റാൻ കഴിയില്ല.

നിങ്ങളുടെ വീടിന്‍റെ അടിസ്ഥാനം നിങ്ങളുടെ പ്ലോട്ടിലെ മണ്ണിനെയും (കഠിനമോ മൃദുവായതോ) വീടിന്‍റെ ഉയരത്തെയും ആശ്രയിച്ചിരിക്കുന്നു. മികച്ച ധാരണ ലഭിക്കുന്നതിനായി, നിങ്ങളുടെ ആർക്കിടെക്റ്റിനെ സമീപിക്കുക.

തുടക്കത്തില്‍, എല്ലാ കുറ്റിച്ചെടികളും കളകളും പ്ലോട്ടിൽ നിന്ന് നീക്കംചെയ്യുക. അടിത്തറയ്ക്കുവേണ്ടിയുള്ള അടയാളപ്പെടുത്തലുകൾ - മതിലുകൾ, തൂണുകൾ എന്നിവയ്ക്ക് - അവയുടെ ലോഡ് ബെയറിംഗ് ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള അകലം പാലിക്കണം. ഖനനത്തിന് ശേഷം, പൊള്ളയായ പാടുകൾ ഉണ്ടോയെന്ന് നിങ്ങളുടെ കരാറുകാരനെകൊണ്ട് പരിശോധിപ്പിക്കുകയും കോൺക്രീറ്റ് ഉപയോഗിച്ച് നിറയ്ക്കുകയും വേണം.

തൂണുകൾ ശരിയായി അലൈന്‍ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഈ തൂണുകളുടെ നിർമ്മാണത്തിനുശേഷം, പൊള്ളയായ ഏതെങ്കിലും പാടുകൾ നിറയ്ക്കാതെവിട്ടിട്ടില്ലെന്ന് വീണ്ടും ഉറപ്പാക്കുക. ഏഴ് മുതൽ പതിനാല് ദിവസം വരെ അടിത്തറയുടെ ക്യൂറിംഗ് നടത്തുന്നുവെന്ന് ഉറപ്പാക്കുക.

ഖനനത്തിനു ശേഷവും അടിത്തറ പൂർത്തിയാക്കിയ ശേഷവും ആന്‍റി-ടെർമൈറ്റ് പ്രയോഗിക്കാം.


ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക