ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക

വാസ്തു സൗഹൃദ അടുക്കള രൂപകൽപന ചെയ്യാനുള്ള എളുപ്പവഴികൾ

പ്രകൃതിയുടെ 5 ഘടകങ്ങളിൽ ഒന്നായ അഗ്നി വസിക്കുന്ന സ്ഥലമാണ് അടുക്കള. ഈ ഘടകത്തിന്റെ നേട്ടങ്ങൾ കൊയ്യാൻ വാസ്തുവനുസരിച്ചുള്ള ശരിയായ അടുക്കള നിർമാണം വളരെ പ്രധാനമാണ്, അല്ലാത്തപക്ഷം, അടുക്കള എളുപ്പം അപകടത്തിൽ പെട്ടേക്കാവുന്ന ഇടമാകാം.


വാസ്തു പ്രകാരം അടുക്കള നിർമിക്കുന്നതിന്റെ പ്രാധാന്യം

പോഷകാഹാരത്തിന്റെയും ഭക്ഷണത്തിന്റെയും ദേവതയായ മാ അന്നപൂർണ വസിക്കുന്നതിനാൽ പൂജാമുറി കഴിഞ്ഞാൽ വീട്ടിലെ ഏറ്റവും പവിത്രമായ മുറിയായാണ് അടുക്കള കണക്കാക്കപ്പെടുന്നത്. നമ്മുടെ ദൈനംദിന കർത്തവ്യങ്ങൾ നിറവേറ്റുന്നതിനും, വിശപ്പെന്ന അടിസ്ഥാന ആവശ്യത്തെ തൃപ്തിപ്പെടുത്തുന്നതിനും, ആരോഗ്യവും ഉന്മേഷവും നിലനിർത്തുന്നതിനും ഊർജം നൽകുന്ന നമ്മുടെ ദൈനംദിന ഭക്ഷണം തയ്യാറാക്കുന്ന ഇടമാണ് അടുക്കള.

വാസ്തു പ്രകാരമുള്ള ഉചിതമായ അടുക്കള നിർമാണം രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്ന നെഗറ്റീവ് എനർജികളെ അകറ്റിനിർത്തി പോസിറ്റീവ് അന്തരീക്ഷത്തോടുകൂടിയ ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുന്നു. വാസ്തു പ്രകാരം നിർമിക്കാത്ത അടുക്കള സാമ്പത്തിക ബാധ്യത, രോഗങ്ങൾ, കുടുംബ തർക്കങ്ങൾ തുടങ്ങിയവ ക്ഷണിച്ചുവരുത്തുന്നതായി കണ്ടുവരുന്നു.

അടുക്കള വാസ്തു ടിപ്സും മാർഗനിർദേശങ്ങളും

അടുക്കളയുടെ സ്ഥാനം

Placement Of The Kitchen

അടുക്കളയുടെ സ്ഥാനം :

 

  • അടുക്കള വാസ്തു വിധി അനുസരിച്ച്‌, വീടിന്റെ തെക്കുകിഴക്ക് ദിശയാണ് അഗ്നി മൂലകത്തിന്റെ മേഖല, അതുകൊണ്ട്, അടുക്കള നിർമിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്.
  • ഏറ്റവും അനുയോജ്യമായ അടുക്കള വാസ്തു ദിശ വടക്കുപടിഞ്ഞാറ് ദിശയാണ്.
  • വടക്ക്, വടക്കുകിഴക്ക്, തെക്കുപടിഞ്ഞാറ് ദിശകൾ വാസ്തു പ്രകാരം അടുക്കള ദിശയ്ക്ക് അനുയോജ്യമല്ലാത്തതിനാൽ അടുക്കളയുടെ സ്ഥാനത്തുനിന്ന് ഒഴിവാക്കേണ്ടതുണ്ട്.
  • കുളിമുറിയും അടുക്കളയും അടുത്തടുത്തു വയ്ക്കുന്നത് വാസ്തു വൈകല്യമായി കണക്കാക്കുന്നതിനാൽ ഒഴിവാക്കേണ്ടതുണ്ട്.   

പ്രവേശനകവാടം

Entrance

പ്രവേശനകവാടം :

 

  • അനുയോജ്യമായ അടുക്കള വാസ്തു വിധി നിർദേശിക്കുന്നത് പ്രവേശനകവാടം പടിഞ്ഞാറ് അല്ലെങ്കിൽ വടക്ക് ദിശയിൽ വേണമെന്നാണ്. അടുക്കളയിലേക്ക് പ്രവേശിക്കുന്നതിന് ഏറ്റവും അനുകൂലമായ ദിശയായി ഇത് കണക്കാക്കപ്പെടുന്നു. ഈ ദിശകൾ ലഭ്യമല്ലെങ്കിൽ, തെക്ക്-കിഴക്ക് ദിശയും ഉപയോഗിക്കാവുന്നതാണ്.

ഗ്യാസ് സ്റ്റൗ

Gas Stove

ഗ്യാസ് സ്റ്റൗ :

 

  • അടുക്കളയുടെ തെക്കുകിഴക്ക് ദിശയിൽ ഗ്യാസ് സ്റ്റൗ സ്ഥാപിക്കാൻ അടുക്കള വാസ്തു വിധി നിർദേശിക്കുന്നു.
  • പാചകം ചെയ്യുമ്പോൾ കിഴക്കോട്ട് അഭിമുഖമായി നിൽക്കുന്ന തരത്തിലാണ് ഗ്യാസ് സ്റ്റൗ സ്ഥാപിക്കേണ്ടത്.

വാതിലുകളും ജനലുകളും

Doors And Windows

വാതിലുകളും ജനലുകളും :

 

  • അടുക്കളയിലേക്കുള്ള പ്രവേശനത്തിന് ഒരു ദിശ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ, പരസ്പരം എതിർവശത്തുള്ള രണ്ട് വാതിലുകൾ ഒരിക്കലും നിർമിക്കരുത്. രണ്ട് വാതിലുകളുണ്ടെങ്കിൽ, വടക്കോട്ടോ പടിഞ്ഞാറോട്ടോ അഭിമുഖമായിരിക്കുന്ന ഒന്ന് തുറന്നു വയ്ക്കണം, എതിർദിശയിലുള്ള മറ്റേ വാതിൽ അടച്ചിരിക്കണം.
  • ശരിയായ അടുക്കള വാസ്തു പ്രകാരം, ഐശ്വര്യവും സമൃദ്ധിയും ക്ഷണിച്ചുവരുത്തുന്നതിനായി അടുക്കള വാതിൽ ഘടികാരദിശയിൽ തുറക്കണം. ഘടികാരദിശയ്ക്ക് എതിരായുള്ള ഒരു വാതിൽ പുരോഗതിയിൽ മന്ദഗതിയും ഫലങ്ങളിൽ കാലതാമസവും വരുത്തുന്നു.
  • ഒരു ജനൽ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്, അത് പോസിറ്റീവ് എനർജികളുടെ ഒഴുക്ക് സുഗമമാക്കുകയും അടുക്കളയിൽ ആവശ്യത്തിന് വായുസഞ്ചാരവും പ്രകാശവും അനുവദിക്കുകയും ചെയ്യുന്നു.
  • സൂര്യകിരണങ്ങളും കാറ്റും എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന തരത്തിൽ അടുക്കളയുടെ കിഴക്ക് അല്ലെങ്കിൽ തെക്ക് വശത്ത് ജനലുകൾ സ്ഥാപിക്കണം.
  • അടുക്കളയിൽ രണ്ട് ജനലുകളുണ്ടെങ്കിൽ, ക്രോസ് വെന്റിലേഷൻ സുഗമമാക്കുന്നതിന് ചെറുത് വലുതിന് എതിർവശത്തായിരിക്കണം.
  • ചെറിയ ജനൽ തെക്കു വശത്തോ വലിയ ജാലകത്തിന് എതിർവശത്തോ ആയി നിർമിക്കണം.

അടുക്കള സ്ലാബ്

Kitchen Slab

അടുക്കള സ്ലാബ് :

 

  • അടുക്കളയ്ക്കുള്ള വാസ്തു ശാസ്ത്രം ഗ്രാനൈറ്റിന് പകരമായി കറുത്ത മാർബിളോ കല്ലോ ഉപയോഗി ച്ച്‌ സ്ലാബ് നിർമിക്കാൻ ശുപാർശ ചെയ്യുന്നു.
  • അടുക്കള സ്ലാബിന്റെ നിറവും അടുക്കളയുടെ ദിശയെ ആശ്രയിച്ചിരിക്കുന്നു.
  • കിഴക്കു ഭാഗത്താണ് അടുക്കളയെങ്കിൽ പച്ചയോ തവിട്ടുനിറമോ ആയ സ്ലാബ് ആണ് ഉത്തമം.
  • വടക്കുകിഴക്ക് ഭാഗത്താണ് അടുക്കളയെങ്കിൽ മഞ്ഞ നിറത്തിലുള്ള സ്ലാബ് ആണ് അനുയോജ്യം.
  • തെക്ക് അല്ലെങ്കിൽ തെക്കുകിഴക്ക് ദിശയിലാണ് അടുക്കളയെങ്കിൽ ബ്രൗൺ, മെറൂൺ അല്ലെങ്കിൽ പച്ച സ്ലാബ് ആണ് അടുക്കള വാസ്തു ശുപാർശ ചെയ്യുന്നത്.
  • അടുക്കള പടിഞ്ഞാറ് ദിശയിൽ ആണെങ്കിൽ, ചാരനിറത്തിലുള്ളതോ അല്ലെങ്കിൽ മഞ്ഞനിറത്തിലുള്ളതോ ആയ സ്ലാബ് അനുയോജ്യമാണ്.
  • വടക്കു ദിശയിലാണ് അടുക്കളയെങ്കിൽ സ്ലാബ് പച്ച നിറത്തിലായിരിക്കണം, എന്നാൽ വടക്കു ദിശയിൽ അടുക്കള നിർമിക്കരുതെന്ന് വാസ്തു നിർദേശിക്കുന്നു.

അടുക്കള സിങ്ക്

Kitchen Sink

അടുക്കള സിങ്ക് :

 

  • അടുക്കളയിലെ സിങ്ക് വടക്ക് അല്ലെങ്കിൽ വടക്കുകിഴക്ക് ദിശയിൽ സ്ഥാപിക്കുന്നതാണ് അനുയോജ്യം.
  • അടുപ്പിന് സമാന്തരമായോ ഒരേ ദിശയിലോ സിങ്ക് സ്ഥാപിച്ചിട്ടില്ലെന്ന് ഉറപ്പാക്കുക, കാരണം വാസ്തുപ്രകാരം തീയുടെയും വെള്ളത്തിന്റെയും ഘടകങ്ങൾ പരസ്പരം എതിരുനിൽക്കുന്നു, അവ ഒരുമിച്ചു വയ്ക്കുന്നത് പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും.
  • ദോഷകരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ, സിങ്കിനും സ്റ്റൗവിനും ഇടയിൽ ഒരു ബോൺ ചൈന വാസ് സ്ഥാപിക്കാൻ അടുക്കള വാസ്തു ടിപ്സ് നിർദേശിക്കുന്നു.

കുടിവെള്ളം

Drinking Water

കുടിവെള്ളം :

 

  • അനുയോജ്യമായ അടുക്കള വാസ്തു നിർദേശ പ്രകാരം കുടിവെള്ളം, അടുക്കളസാമഗ്രികൾ എന്നിവയ്ക്കുള്ള ഉപകരണങ്ങളും അടുക്കളയ്ക്കുള്ളിൽ സ്ഥാപിക്കണം.
  • കുടിവെള്ള സ്രോതസ്സുകൾ സ്ഥാപിക്കാൻ വീടിന്റെ വടക്കുകിഴക്കോ വടക്കോ മൂല അടുക്കള വാസ്തു ടിപ്സ് ശുപാർശ ചെയ്യുന്നു.
  • വടക്കും വടക്കുകിഴക്കും ദിശകൾ ലഭ്യമല്ലെങ്കിൽ അവ കിഴക്കേ മൂലയിലും സ്ഥാപിക്കാവുന്നതാണ്.

അടുക്കള സാമഗ്രികൾ

Kitchen Appliances

അടുക്കള സാമഗ്രികൾ :
 

  • അടുക്കളയുടെ തെക്കുപടിഞ്ഞാറെ കോണിലോ മറ്റേതെങ്കിലും ഒരു മൂലയിലോ ഫ്രിഡ്ജ് സ്ഥാപിക്കാൻ അടുക്കള വാസ്തു ടിപ്സ് നിർദേശിക്കുന്നു, പക്ഷേ ഒരിക്കലും വടക്കുകിഴക്ക് കോണിൽ പാടില്ല.
  • വാസ്തു പ്രകാരം അടുക്കള ഒരിക്കലും അലങ്കോലപ്പെട്ടു കിടക്കരുത്, അതിനാൽ എല്ലാ സാമഗ്രികളും അടുക്കളയുടെ തെക്ക് അല്ലെങ്കിൽ പടിഞ്ഞാറ് കോണിലുള്ള ഒരു ക്യാബിനറ്റിൽ വൃത്തിയായി ക്രമീകരിക്കുക.
  • അടുക്കളയിലെ എല്ലാ വൈദ്യുതോപകരണങ്ങളും തെക്കുകിഴക്ക് മൂലയിൽ സ്ഥാപിക്കണം; ഇവ സ്ഥാപിക്കുന്നതിൽ വടക്കുകിഴക്ക് മൂല ഒഴിവാക്കേണ്ടതുണ്ട്, കാരണം ഈ ഉപകരണങ്ങളുടെ പ്രവർത്തനം തകരാറിലാകുന്നു.

അടുക്കളയുടെ നിറം

Colour Of The Kitchen

അടുക്കളയുടെ നിറം :
 

  • അടുക്കള വാസ്തു വിധി അടുക്കളയ്ക്ക് ഇളം നിറങ്ങൾ ശുപാർശ ചെയ്യുന്നു.
  • വാസ്തു പ്രകാരം ചുവപ്പ്, ഇളം പിങ്ക്, ഓറഞ്ച്, പ ച്ച തുടങ്ങിയ നിറങ്ങളും അടുക്കള നിറങ്ങളായി ഉപയോഗിക്കാം.
  • ഇരുണ്ട നിറങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക, കാരണം അവ അടുക്കളയും പരിസരവും മങ്ങിയതാക്കുന്നു.

ഒരു വാസ്തു സൗഹൃദ അടുക്കള നിർമിക്കുന്നതിനും, പോസിറ്റീവ് മന:സ്ഥിതി ഉണർത്തുന്നതിനും, നിങ്ങളെയും കുടുംബത്തിലെ എല്ലാ അംഗങ്ങളെയും ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും നിലനിർത്തുന്നതിനും, നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ ടിപ്സുകളുമാണ് മുകളിൽ പറഞ്ഞത്.

പൂജാമുറി വീടിന്റെ മറ്റൊരു മംഗളകരമായ ഭാഗമാണ്, നിങ്ങളുടെ വീട്ടിൽ ശാന്തിയുടെയും സമാധാനത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിന് നിങ്ങളുടെ പരമാവധി ശ്രദ്ധ ആവശ്യമാണ്. വാസ്തു പ്രകാരമുള്ള പൂജാമുറിയെക്കുറിച്ച് അറിയാൻ കൂടുതൽ വായിക്കുക. Vastu for puja room.