വീടിന്റെ നിർമ്മാണ തുകയുടെ മൂല്യനിർണയത്തിനുള്ള വഴികാട്ടി

മാർച്ച് 25, 2019

നിങ്ങളുടെ സ്വന്തം വീട് നിർമ്മിക്കുന്നതിന്, സാമ്പത്തിക ആസൂത്രണം വളരെ പ്രധാനമാണ്. ധനകാര്യങ്ങൾ കൈവിട്ടുപോയ കാരണത്താല്‍ നിങ്ങളുടെ വീട് അപൂർണ്ണമായി നില്‍ക്കുന്ന ഒരു സാഹചര്യം ഉണ്ടാകാൻ നിങ്ങൾ ആഗ്രഹിക്കുകയില്ല.

നിങ്ങളുടെ ധനത്തെ ബാധിക്കുന്ന നിരവധി അസ്ഥിര സംഗതികൾ ഉണ്ട്. അതിനാൽ, അയൽക്കാർ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുമായി സംസാരിക്കുകയും അവരുടെ പ്രാരംഭ ബജറ്റിൽ നിന്ന് അവർ എത്രത്തോളം കവിഞ്ഞുപോയെന്നും എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും കണ്ടെത്തുക എന്നതാണ് വിവേകപൂർണ്ണമായ സമീപനം.

ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങള്‍ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീ എന്നിവയ്ക്ക് പണം നീക്കിവെച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.

നിങ്ങളുടെ കരാറുകാരനുമായി നിങ്ങളുടെ ബില്‍ഡിംഗ് പ്ലാന്‍ ചർച്ച ചെയ്യുക. തൊഴിലാളികള്‍ക്കും, നിർമ്മാണ സാമഗ്രികള്‍ക്കും, കരാറുകാരനും ചെലവഴിക്കേണ്ട തുകയെക്കുറിച്ചുള്ള ഒരു ഏകദേശരൂപം ഇത് നിങ്ങൾക്ക് നൽകുകയും ഈ ചെലവുകളുമായി ബന്ധപ്പെട്ട് നിങ്ങളുടെ വീട്ടുചെലവുകൾ ക്രമീകരിക്കാൻ ഇത് അനുവദിക്കുകയും ചെയ്യും.

നിങ്ങൾ എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് അവസാനിപ്പിക്കുന്നതിനുമുമ്പ്, ഇന്‍റീരിയറുകളുടെ കാര്യം മറക്കരുത്. പ്ലംബിംഗ്, ടൈലിംഗ്, പെയിന്‍റിംഗ്, ഫ്ലോറിംഗ്, ഫർണിച്ചർ എന്നിവയുടെ വിലയും നിങ്ങളുടെ എസ്റ്റിമേറ്റിൽ ചേർക്കേണ്ടതുണ്ട്.

അവസാനമായി, നിങ്ങൾ മുൻകൂട്ടി കണ്ടിട്ടില്ലാത്ത ചെലവുകൾക്കുവേണ്ടി ഒരു അടിയന്തര ഫണ്ട് കൂടി സൂക്ഷിക്കുക.

 


ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക