നിങ്ങളുടെ വീടിന്‍റെ നിർമ്മാണ സൈറ്റിനു വേണ്ടിയുള്ള 5 സുപ്രധാന സുരക്ഷാ നടപടികൾ

നിങ്ങളുടെ വീടിന്‍റെ നിർമ്മാണം സംബന്ധിച്ച കാര്യം വരുമ്പോള്‍, ആസൂത്രണം മുതൽ ഫിനിഷിംഗ് വരെ ചിന്തിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. നിങ്ങൾ‌ നിർമ്മാണ പ്രക്രിയയ്‌ക്കൊപ്പം നീങ്ങുമ്പോൾ‌, നിങ്ങൾ‌ക്ക് വിട്ടുവീഴ്ച ചെയ്യാൻ‌ കഴിയാത്ത ഒരു കാര്യമാണ് സുരക്ഷ. അത് ഘടനയുടെ സുരക്ഷയോ, നിർമ്മാണ സംഘമോ, സൂപ്പർവൈസർമാരോ അല്ലെങ്കിൽ സൈറ്റിലുള്ള മറ്റാരെങ്കിലും‌മോ ആയിക്കൊള്ളട്ടെ.

നിങ്ങളുടെ വീടിന്‍റെ നിർമ്മാണ സൈറ്റിനുവേണ്ടിയുള്ള കുറെ സുരക്ഷിത നടപടികൾ ഇതാ

വ്യക്തിഗത സുരക്ഷാ എക്വിപ്മെന്‍റിന്‍റെ
ഉപയോഗം ഉറപ്പാക്കുക

വ്യക്തിഗത സുരക്ഷാ എക്വിപ്മെന്‍റിന്‍റെ
ഉപയോഗം ഉറപ്പാക്കുക

തൊഴിലാളികൾക്കും സൂപ്പർവൈസർമാർക്കും നിങ്ങൾക്കും വേണ്ടി ഏത് നിർമ്മാണ സൈറ്റിലെയും ഏറ്റവും പ്രധാനപ്പെട്ട നടപടികളിലൊന്നാണിത്. ജോലിയുടെ തരമനുസരിച്ച്, തൊഴിലാളികൾക്ക് ശരിയായ സുരക്ഷാ ഉപകരണങ്ങൾ ആവശ്യമാണ്, അതായത് സേഫ്റ്റി ഹാര്‍നസ്, സേഫ്റ്റി ഗോഗിളുകൾ, ഹെഡ് പ്രൊട്ടക്ഷൻ ഗിയർ, ഫാൾ പ്രൊട്ടക്ഷൻ സിസ്റ്റം എന്നിവ.

1

വൈദ്യുത സുരക്ഷ ഉറപ്പാക്കുക

നിർമ്മാണ സൈറ്റുകളിലെ മരണങ്ങൾക്ക് പ്രധാന കാരണം വൈദ്യുത അപകടങ്ങളാണ്. ഹൈ-പവര്‍ ഉപകരണങ്ങൾ, ജനറേറ്ററുകൾ, ട്രാൻസ്ഫോർമറുകൾ, നീണ്ട കേബിളുകൾ എന്നിവയുടെ ഉപയോഗം കാര്യങ്ങള്‍ അപകടകരമാക്കുന്നു, അപകടങ്ങള്‍ ഒഴിവാക്കാൻ അവയെ ശരിയാംവണ്ണം കൈകാര്യം ചെയ്യേണ്ടതുണ്ട്.

2

നിർമ്മാണ സൈറ്റിൽ
വൈദ്യുത സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ടിപ്പുകൾ

1

ഓവർഹെഡ്, അണ്ടർഗ്രൗണ്ട് ട്രാൻസ്മിഷൻ കേബിളുകൾ, പൈപ്പുകൾ എന്നിവയിൽ നിന്ന് സുരക്ഷിതമായ ദൂരം നിലനിർത്തണം.

2

എല്ലാ ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങളും കേബിളുകളും ഇൻസുലേറ്റ് ചെയ്യണം. ചുറ്റും തുറന്ന വയറുകളൊന്നും പാടില്ല.

3

മൂന്ന് പോയിന്‍റ് ഗ്രൗണ്ടിംഗ് പ്ലഗ് ഉപയോഗിച്ച് എല്ലാ ഇലക്ട്രിക്കൽ കണക്ഷനുകളും ഗ്രൗണ്ട് ചെയ്യണം.

4

ഫ്ലക്ചുവേഷനുകളും ഓവര്‍ലോഡിംഗും ഒഴിവാക്കാൻ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം, പ്രത്യേകിച്ചും ഒന്നിലധികം എക്സ്റ്റന്‍ഷനുകൾ ഉപയോഗിക്കുമ്പോൾ.

 

കർശനമായ സുരക്ഷയും സെക്യൂരിറ്റി പ്രോട്ടോക്കോളുകളും നടപ്പിലാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക

 

കർശനമായ സുരക്ഷയും സെക്യൂരിറ്റി പ്രോട്ടോക്കോളുകളും നടപ്പിലാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക

നിർമ്മാണ സൈറ്റിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിരിക്കണം, മാത്രമല്ല തൊഴിലാളികളുടെയും മെറ്റീരിയലുകളുടെയും യന്ത്രങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് അംഗീകൃത വ്യക്തികളെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഒരു നിർമ്മാണ സൈറ്റിലെ അപകടങ്ങളിൽ നിന്ന് അയൽക്കാര്‍, കാൽനടക്കാര്‍ എന്നിര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന കാര്യം മനസ്സിലുണ്ടാവണം. അതിനുവേണ്ടി, മതിയായ സുരക്ഷാ നടപടികൾ കൈക്കൊള്ളണം.

3

 

എല്ലാ നിർമ്മാണ മെറ്റീരിയലുകളും സുരക്ഷിതമായി സംഭരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക

 

എല്ലാ നിർമ്മാണ മെറ്റീരിയലുകളും സുരക്ഷിതമായി സംഭരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക

നിർമ്മാണ സ്ഥലത്തെ എല്ലാ വസ്തുക്കളും, പ്രത്യേകിച്ച് രാസവസ്തുക്കളും യന്ത്രസാമഗ്രികളും ശരിയാംവണ്ണം സൂക്ഷിക്കുകയും ശ്രദ്ധയോടെ ഉപയോഗിക്കുകയും വേണം, അതോടൊപ്പം സുരക്ഷയും ശരിയായ കൈകാര്യം ചെയ്യലും മനസ്സിലുണ്ടാവണം. മെറ്റീരിയലുകളുടെ തെറ്റായ കൈകാര്യം ചെയ്യൽ, പ്രത്യേകിച്ച് കത്തുന്നവ, തീപിടുത്തങ്ങള്‍, സ്ഫോടനങ്ങള്‍, ഗുരുതര പരിക്കുകൾ എന്നിവയ്ക്ക് കാരണമാകും.

4

 

മോശം പരിസ്ഥിതി അവസ്ഥകൾ മുന്നില്‍ കണ്ട് പ്ലാനിംഗും തയ്യാറെടുക്കലും നടത്തണം

 

മോശം പരിസ്ഥിതി അവസ്ഥകൾ മുന്നില്‍ കണ്ട് പ്ലാനിംഗും തയ്യാറെടുക്കലും നടത്തണം

എല്ലാം പ്ലാൻ അനുസരിച്ച് നടക്കുകയില്ല, അത് വസ്തുതയാണ്. നിർമ്മാണ സ്ഥലത്ത് അപകടങ്ങളോ അനിഷ്ടസംഭവങ്ങളോ ഉണ്ടാകാതിരിക്കുന്നതിനായി നിങ്ങളുടെ പ്രദേശത്തെ ഭൂപ്രകൃതിക്ക് അനുസരിച്ച് സംഭവിക്കാവുന്ന പ്രവചനാതീതമായ മഴയോ മറ്റ് പ്രതികൂല പാരിസ്ഥിതിക സാഹചര്യങ്ങളോ നേരിടാന്‍ തയ്യാറാകുക.

5

ദിവസാവസാനം, നിങ്ങളുടെ വീട് നിങ്ങൾ തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകൾ പോലെ, ഒപ്പം സുരക്ഷയും ഭദ്രതയും ഉള്ള നിർമ്മാണത്തിന് നിങ്ങൾ സ്വീകരിക്കുന്ന നടപടികൾ പോലെ, സുരക്ഷിതമായിരിക്കും.

ഭവന നിർമ്മാണത്തെക്കുറിച്ചുള്ള അത്തരം കൂടുതൽ ടിപ്പുകൾക്കായി, #ബാത്ഘർക്കി അൾട്രാടെക്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു പേര് നൽകുക
സാധുവായ ഒരു നമ്പർ നൽകുക
സാധുവായ ഒരു പിൻകോഡ് നൽകുക
സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക
സാധുവായ ഒരു ഉപവിഭാഗം നൽകുക

ഈ ഫോം സമർപ്പിക്കുന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാൻ നിങ്ങൾ അൾട്രാടെക് സിമന്റിന് അനുമതി നൽകുന്നു.

കൂടുതൽ മുന്നോട്ട് പോകാൻ ഈ ബോക്സ് ടിക് ചെയ്യുക