പിതാവിന്‍റെ അകാല വിയോഗത്തെ തുടർന്ന് 1995-ൽ 28 -ആം വയസ്സിൽ ശ്രീ ബിർള ഗ്രൂപ്പിന്‍റെ ചെയർമാനായി ചുമതലയേറ്റു. ചെയർമാൻ എന്ന നിലയിൽ, ആദിത്യ ബിർള ഗ്രൂപ്പിനെ മൊത്തത്തിൽ ഉയർന്ന വളർച്ചാ പാതയിലേക്ക് ബിർള കൊണ്ടുപോയി. ഗ്രൂപ്പിന്‍റെ തലപ്പത്ത് ഉണ്ടായിരുന്ന 24 വർഷങ്ങളിൽ, അദ്ദേഹം വളർച്ച ത്വരിതപ്പെടുത്തിക്കൊണ്ട് ഒരു മെറിറ്റോക്രസി കെട്ടിപ്പടുക്കുകയും സ്റ്റേക്ക്ഹോള്‍ഡര്‍ മൂല്യം വർദ്ധിപ്പിക്കുകയും ചെയ്തു.
ഈ പ്രക്രിയയിൽ, ഗ്രൂപ്പിന്‍റെ വിറ്റുവരവ് 1995-ലെ 2 ബില്യൺ യുഎസ് ഡോളറിൽ നിന്ന് ഇന്നേക്ക് 48.3 ബില്യൺ ഡോളറായി അദ്ദേഹം ഉയർത്തി. ഗ്രൂപ്പ് പ്രവർത്തിക്കുന്ന മേഖലകളിൽ ആഗോള/ദേശീയ നേതാവായി ഉയർന്നുവരാൻ ശ്രീ ബിർള ബിസിനസുകൾ പുനഃസംഘടിപ്പിച്ചു. 20 വർഷത്തിനിടെ ഇന്ത്യയിലും ആഗോളതലത്തിലും ആയി അദ്ദേഹം 36 ഏറ്റെടുക്കലുകൾ നടത്തിയിട്ടുണ്ട്, ഇത് ഇന്ത്യയിലെ ഒരു ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനി കരസ്ഥമാക്കിയ നേട്ടങ്ങളില്‍ ഏറ്റവും ഉയർന്നതാണ്.
ഒരു ആഗോള ലോഹമേജറായ നോവെലിസിന്‍റെ 2007 -ലെ ഏറ്റെടുക്കൽ ഒരു ഇന്ത്യൻ കമ്പനിയുടെ രണ്ടാമത്തെ വലിയ ഏറ്റെടുക്കലായിരുന്നു. അത് ഇന്ത്യൻ കമ്പനികളോട് ഒരു പുതിയ ആദരവിന് ഇടയാക്കുകയും, രാജ്യത്ത് ഉയർന്ന താല്‍പര്യം ജനിപ്പിക്കുകയും ചെയ്തു. യുഎസ് ആസ്ഥാനമായുള്ള കമ്പനിയും ലോകത്തിലെ മൂന്നാമത്തെ വലിയ കാർബൺ ബ്ലാക്ക് നിർമ്മാതാവുമായ കൊളംബിയൻ കെമിക്കൽസിന്‍റെ തുടർന്നുള്ള ഏറ്റെടുക്കൽ, ഈ ഗ്രൂപ്പിലെ ഒന്നാം നമ്പർ പ്ലേയറായി ഗ്രൂപ്പിന് സ്ഥാനം നേടിക്കൊടുത്തു. അതുപോലെ, പ്രമുഖ സ്വീഡിഷ് സ്പെഷ്യാലിറ്റി പൾപ്പ് നിർമ്മാതാക്കളായ ഡോംസ്ജോ ഫാബ്രിക്കറിന്‍റെ ഏറ്റെടുക്കൽ, ഗ്രൂപ്പിന്‍റെ പൾപ്പ്-ഫൈബർ ബിസിനസിനെ അതിന്‍റെ ആഗോള സ്ഥാനം കൂടുതൽ ഉറപ്പിക്കാൻ പ്രാപ്തമാക്കുന്നു. ജർമ്മനിയിലെ CTP GmbH - കെമിക്കൽസ് & ടെക്നോളജീസ് ഫോര്‍ പോളിമേഴ്സിന്‍റെ ഏറ്റെടുക്കൽ മറ്റൊരു നാഴികക്കല്ലാണ്.
അടുത്തിടെ, ഞങ്ങളുടെ ഗ്രൂപ്പ് കമ്പനിയായ നോവെലിസിലൂടെ യുഎസ് പ്രധാന ലോഹ കമ്പനിയായ അലറിസ് ലഭിക്കാനായി ശ്രീ ബിർള 2.6 ബില്യൺ ഡോളറിന് ലേലം വിളിച്ചിരുന്നു.
ഇവ കൂടാതെ, വർഷങ്ങളായി കാനഡ, ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളിലും ഓസ്ട്രേലിയയിലെ ഖനികളിലും ശ്രീ ബിർള നിർമ്മാണ പ്ലാന്‍റുകൾ സ്വന്തമാക്കുകയും, ഈജിപ്ത്, തായ്ലൻഡ്, ചൈന എന്നിവിടങ്ങളിൽ പുതിയ പ്ലാന്‍റുകൾ സ്ഥാപിക്കുകയും, ഗ്രൂപ്പിന്‍റെ എല്ലാ നിർമ്മാണ യൂണിറ്റുകളിലും അവയുടെ ശേഷി വർദ്ധിപ്പിക്കുകയും ചെയ്തു.
ഇന്ത്യയിലും അദ്ദേഹം വലിയ ഏറ്റെടുക്കലുകൾ നടത്തിയിട്ടുണ്ട്, അവയിൽ സവിശേഷമായിട്ടുള്ളത് (ഒരു സെലക്ടീവ് ലിസ്റ്റ്) ജെയ്പീ സിമന്‍റ് പ്ലാന്‍റുകൾ, ബിനാനി സിമന്‍റ്, ലാർസൻ & ട്യുബ്രോയുടെ സിമന്‍റ് ഡിവിഷൻ, ആൽക്കാനിൽ നിന്നുള്ള ഇൻഡാൽ, കോട്ട്സ് വിയല്ലയിൽ നിന്നുള്ള മധുര ഗാര്‍മെന്‍റ്സ്, കനോറിയ കെമിക്കൽസ് ആന്‍ഡ് സോളാരിസ് ചെംടെക് ഇൻഡസ്ട്രീസിന്‍റെ ക്ലോർ ആൽക്കലി ഡിവിഷന്‍ എന്നിവയാണ്.
ശ്രീ ബിർള ചുക്കാന്‍ പിടിച്ച വോഡഫോണിന്‍റെയും ഐഡിയയുടെയും ഏറ്റവും പുതിയ ലയനം ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററെയും ലോകത്തിലെ രണ്ടാമത്തെ വലിയ പ്ലേയറെയും സൃഷ്ടിച്ചു.
അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തിൽ, ആദിത്യ ബിർള ഗ്രൂപ്പ് പ്രവർത്തിക്കുന്ന എല്ലാ പ്രധാന മേഖലകളിലും അത് നേതൃത്വപരമായ സ്ഥാനം ആസ്വദിക്കുന്നു. വർഷങ്ങളായി, 42 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 1,20,000 ജീവനക്കാരുടെ അസാധാരണമായ ഒരു ശക്തിയില്‍ അടിത്തറയിട്ട് ശ്രീ ബിർള വളരെ വിജയകരമായ ഒരു മെറിറ്റോക്രറ്റിക് ഓർഗനൈസേഷൻ നിർമ്മിച്ചു. 2011-ൽ AON ഹെവിറ്റ്, ഫോർച്യൂൺ മാഗസിൻ, ആർബിഎൽ (ഒരു സ്ട്രാറ്റജിക് എച്ച്ആർ, നേതൃത്വ ഉപദേശക സ്ഥാപനം) എന്നിവ നടത്തിയ 'നേതൃസ്ഥാനങ്ങള്‍ക്കായുള്ള മുൻനിര കമ്പനികൾ' എന്ന പഠനത്തിൽ ആദിത്യ ബിർള ഗ്രൂപ്പ് ലോകത്ത് 4 ആം സ്ഥാനവും ഏഷ്യാ പസഫിക്കിൽ ഒന്നാം സ്ഥാനവും നേടി. നീൽസന്‍റെ കോർപ്പറേറ്റ് ഇമേജ് മോണിറ്റര്‍ 2014-15-ല്‍ ഗ്രൂപ്പ് ഒന്നാമതെത്തി, തുടർച്ചയായ മൂന്നാം വർഷവും 'ക്ലാസ്സിലെ ബെസ്റ്റ്' എന്ന നമ്പർ 1 കോർപ്പറേറ്റ് ആയി ഉയർന്നു. 2018 -ൽ AON - ഹെവിറ്റിന്‍റെ 'ഇന്ത്യയിൽ ജോലി ചെയ്യേണ്ടുന്ന മികച്ച തൊഴിലുടമകൾ' എന്ന മോഹിപ്പിക്കുന്ന അംഗീകാരം ഗ്രൂപ്പ് വീണ്ടും നേടി.